image

30 May 2024 9:33 AM GMT

Company Results

ടാറ്റ സ്റ്റീലിന്റെ ലാഭം കുത്തനെ ഇടിഞ്ഞു; വരുമാനം 6.7% താഴ്ന്നു

MyFin Desk

tata steels profit fell 64% in the fourth quarter
X

Summary

  • ഓഹരിയൊന്നിന് 3.60 രൂപ ലാഭവിഹിതം
  • മുൻ പാദത്തെ അപേക്ഷിച്ച് ലാഭം 19% ഉയർന്നു
  • എബിറ്റ്ഡ 8.6 ശതമാനം ഇടിഞ്ഞ് 6,600.7 കോടി രൂപയായി


ടാറ്റ സ്റ്റീലിന്റെ നാലാം പാദ ലാഭത്തിൽ 64 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻ വർഷം റിപ്പോർട്ട് ചെയ്ത 1,704.86 കോടി രൂപയുടെ അറ്റാദായം മാർച്ച പാദത്തിൽ 611.48 കോടി രൂപയായി ഇടിഞ്ഞു. ജനുവരി-മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള സംയോജിത വരുമാനം മുൻ വർഷം രേഖപ്പെടുത്തിയ 62,961.5 കോടി രൂപയുമായിൽ നിന്നും 6.7 ശതമാനം താഴ്ന്ന് 58,687.3 കോടി രൂപയിലെത്തി. മുൻ പാദത്തെ അപേക്ഷിച്ച് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 55,311.88 കോടി രൂപയിൽ നിന്ന് ആറ് ശതമാനം വർധിക്കുകയും അറ്റാദായം 19 ശതമാനം ഉയരുകയും ചെയ്തു.

ടാറ്റ സ്റ്റീലിൻ്റെ മാർച്ച് പാദത്തിലെ എബിറ്റ്ഡ 8.6 ശതമാനം ഇടിഞ്ഞ് 6,600.7 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7,219 കോടി രൂപയായിരുന്നു. ഈ കാലയളവിലെ എബിറ്റ്ഡ മാർജിൻ മുൻവർഷത്തെ 11.5 ശതമാനത്തിൽ നിന്ന് 11.3 ശതമാനമായി കുറഞ്ഞു. ഓഹരിയൊന്നിന് 3.60 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

പ്രൈവറ്റ് പ്ലെയ്‌സ്‌മെൻ്റിലൂടെ എൻസിഡി (നോൺ കൺവെർട്ടിബിൾ ഡിബഞ്ചറുകൾ) രൂപത്തിൽ 3000 കോടി രൂപ വരെ ഒന്നോ അതിലധികമോ തവണകളായി കട പത്രങ്ങൾ നൽകുന്നതിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി.

കടം തിരിച്ചടയ്ക്കാനും യുകെയിലെ ടാറ്റ സ്റ്റീൽ പുനഃസംഘടിപ്പിക്കുന്ന ചെലവുകൾക്കുമായി കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ടി സ്റ്റീൽ ഹോൾഡിംഗ്സ് (ടിഎസ്എച്ച്പി) സിംഗപ്പൂരിലേക്ക് 2.11 ബില്യൺ ഡോളർ (17,407.50 കോടി രൂപ) വരെനിക്ഷേപിക്കാനും ടാറ്റ സ്റ്റീൽ അംഗീകാരം നൽകി.

നിലവിൽ പോർട്ട് ടാൽബോട്ടിലുള്ള രണ്ട് കൽക്കരി ചൂളകൾക്ക് പകരമായി ഒരു ഇലക്ട്രിക് ആർക്ക് ഫർണസ് നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു. ഏകദേശം 1.25 ബില്യൺ ഡോളറിന്റെ നിക്ഷേപമാണിത്. ടിഎസ്എച്പി -യിലെ 565 മില്യൺ ഡോളർ (ഏകദേശം 4,661.25 കോടി രൂപ) മൂല്യമുള്ള കട പത്രങ്ങൾ ഇക്വിറ്റി ഓഹരികളാക്കി മാറ്റാനുള്ള പദ്ധതിക്കും ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

നിലവിൽ ടാറ്റ സ്റ്റീൽ ഓഹരികൾ എൻഎസ്ഇ യിൽ 5.74 ശതമാനം താഴ്ന്ന് 164.25 രൂപയിൽ വ്യാപാരം തുടരുന്നു.