image

25 Jan 2024 6:41 AM GMT

Company Results

522 കോടി ലാഭത്തോടെ ടാറ്റ സ്റ്റീൽ, പക്ഷെ ഓഹരികൾ താഴ്ചയിൽ

MyFin Desk

tata steel at a profit of 522 crores
X

Summary

  • പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 3 ശതമാനം താഴ്ന്നു
  • ഇബിറ്റ്ഡാ (EBITDA) മാർജിൻ 11.3 ശതമാനമായി ഉയർന്നു
  • ടാറ്റ സ്റ്റീൽ 4.88 മെട്രിക് ടൺ ആഭ്യന്തര വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്


2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം പ്രഖ്യാപിച്ച് ടാറ്റ സ്റ്റീൽ. കമ്പനിയുടെ സംയോജിത അറ്റാദായം 522 കോടി റൂഉപയായി റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ വിപണിയിലെ പ്രതിസന്ധികളെ മറികടന്ന് ശക്തമായ ആഭ്യന്തര ഡിമാൻഡ് കമ്പനിയെ ലാഭത്തിലേക്ക് നയിച്ചു. മുൻവർഷത്തെ സമാന പാദത്തിൽ കമ്പനി 2,501.95 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. മുൻ പാദത്തിൽ കമ്പനി റിപ്പോർട്ട് ചെയ്തത് 6,511.16 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 3 ശതമാനം ഇടിഞ്ഞ് 55,312 കോടി രൂപയിലെത്തി. മുൻ വർഷമിത് 57,084 കോടി രൂപയായിരുന്നു. മുൻ പാദത്തിൽ ഇത് 55,681.93 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിൽ, ഇബിറ്റ്ഡാ (EBITDA) മാർജിൻ 11.3 ശതമാനമായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 7.1 ശതമാനമായിരുന്നു.

ഇതേ പാദത്തിൽ കമ്പനി മൂലധനച്ചെലവുകൾക്കായി 4,715 കോടി രൂപ വകയിരുത്തി. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തിൽ 13,357 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റ കടം 77,405 കോടി രൂപയാണ്, പണലഭ്യത 23,349 കോടി രൂപയും.

ടാറ്റ സ്റ്റീൽ 4.88 മെട്രിക് ടൺ ആഭ്യന്തര വിൽപ്പനയാണ് മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്തത്. ഇത് എക്കാലത്തെയും മികച്ച പാദ വിൽപ്പനയാണെന്ന് അഭിപ്രായമുണ്ട്.

വ്യാവസായിക ഉൽപ്പന്നങ്ങളുടെയും പദ്ധതികളുടെയും വിഭാഗത്തിനായുള്ള കയറ്റുമതി മൂന്നാം പാദത്തിൽ മുൻ പാദത്തെക്കാളും ഏകദേശം അഞ്ചു ശതമാനവും കഴിഞ്ഞ വർഷത്തേക്കാളും 6 ശതമാനവും ഉയർന്നു. എഞ്ചിനീയറിംഗ് വിഭാഗത്തിൽ എക്കാലത്തെയും ഉയർന്ന പാദ വിൽപ്പന കൈവരിച്ചു. കമ്പനിയുടെ ഓട്ടോമോട്ടീവ് ആൻഡ് സ്പെഷ്യൽ പ്രൊഡക്‌ട്‌സ് വിഭാഗത്തിൽ മുൻ പഥത്തെക്കാളും ഏകദേശം 8 ശതമാനം വളർച്ചയും മുൻ വർഷത്തേക്കാളും 22 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്.

ടാറ്റ മെറ്റാലിക്‌സ് ഓഹരി ഉടമകൾക്ക് ഓഹരികൾ അനുവദിക്കുന്നതിനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 6 ആയി ബോർഡ് നിശ്ചയിച്ചയിച്ചു. മുമ്പ് അംഗീകരിച്ച ലയന പദ്ധതി പ്രകാരം, പത്തു ഓഹരികൾ കൈവശമുള്ള ടാറ്റ മെറ്റാലിക്‌സിന്റെ ഓഹരിയുടമകൾക്ക് ടാറ്റ സ്റ്റീലിന്റെ 79 ഓഹരികൾ ലഭിക്കും.

നിലവിൽ ടാറ്റ സ്റ്റീൽ ഓഹരികൾ 0.04 ശതമാനം താഴ്ന്ന് 135.10 രൂപയിൽ വ്യാപാരം തുടരുന്നു.