29 Jan 2025 1:24 PM GMT
നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറിൽ അവസാനിച്ച പാദത്തില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 5,578 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 7,145 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 1,13,575 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,10,577 കോടി രൂപയായിരുന്നു പ്രവർത്തന വരുമാനം. ഈ പാദത്തിലെ മൊത്തം ചെലവ് 1,07,627 കോടി രൂപയായി ഉയർന്നതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,04,494 കോടി രൂപയായിരുന്നു.