image

24 Jan 2024 7:49 AM GMT

Company Results

206 കോടിയുടെ ലാഭം റിപ്പോർട്ട് ചെയ്ത് ടാറ്റ എൽക്‌സി

MyFin Desk

tata elxsi reported a profit of rs 206 crore
X

Summary

  • കമ്പനിയുടെ അറ്റാദായം 6 ശതമാനം ഉയർന്നു
  • പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 914.2 കോടി രൂപയായി
  • ഗതാഗത മേഖല 2.7 ശതമാനം വളർച്ച രേഖപ്പെടുത്തി


ഡിസൈൻ ആൻഡ് ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റ എൽക്‌സി മൂന്നാം പദഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 6 ശതമാനം ഉയർന്ന് 206.4 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 194.6 കോടി കോടി രൂപയായിരുന്നു അറ്റാദായം. മുൻ പാദത്തിലെ അറ്റാദായമായ 200.2 കോടി രൂപയിൽ നിന്നും മൂന്നു ശതമാനം ഉയർന്നതാണിത്.

മൂന്നാം പാദത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 11 ശതമാനം ഉയർന്ന് 914.2 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 817.7 കോടി രൂപയായിരുന്നു. മുൻ പാദത്തിലെ ആദായമായ 881.6 കോടി രൂപയിൽ നിന്നും രണ്ടു ശതമാനം ഉയർന്നതാണിത്.

നടപ്പ് സാമ്പത്തിക വർഷത്തെ മാർച്ച്-ഡിസംബർ വരെയുള്ള ഒമ്പത് മാസ കാലയളവിൽ, ടാറ്റ എൽക്‌സിയുടെ അറ്റാദായം 7 ശതമാനത്തിന്റെ വർദ്ധനവോടെ 595.3 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന കാലയളവിൽ 553.6 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 16 ശതമാനം ഉയർന്ന് 2,734.5 കോടി രൂപയായി. മുൻ വർഷമിത് 2,355 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഗതാഗത മേഖല ഒക്ടോബർ-ഡിസംബർ പാദത്തിൽ മുൻ പാദത്തെക്കാളും 2.7 ശതമാനം ഉയർന്നു. മുൻ വര്ഷത്തേക്കാളും 15.6 ശതാമാനവും വളർച്ച രേഖപെടുത്തതി. സോഫ്റ്റ്‌വെയർ ഡിഫൈൻഡ് വെഹിക്കിളുകളിലെ (എസ്ഡിവി) സുസ്ഥിരമായ ഉയർച്ച ഇതിനു കാരണമായെന്ന് കമ്പനി പറഞ്ഞു.

ഹെൽത്ത് കെയർ വ്യവസായം മുൻ പാദത്തിൽ നിന്നും 4.6 ശതമാനമാവും മുൻ വർഷത്തേക്കാളും 13 ശതമാനവും വളർച്ച കൈവരിച്ചു. മീഡിയ, കമ്മ്യൂണിക്കേഷൻ മേഖല മന്ദഗതിയിലായിരുന്നു. മുൻ പദ്ധതി ക്കാളും ഈ മേഖല ഉയർന്നത് 0.6 ശതമാനമാണ്.

വ്യാവസായിക രൂപകല്പന, ഡിസൈൻ ഡിജിറ്റൽ എന്നി മേഖലകളിൽ കമ്പനി മികച്ച പ്രവർത്തനനങ്ങളാണ് കാഴ്ച്ചവെച്ചത്. മുൻ പാദത്തെക്കാളും 12.8 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 25 ശതമാനവും വളർച്ച രേഖപ്പെടുത്തി.

നിലവിൽ ടാറ്റ എൽക്‌സി ഓഹരികൾ എൻഎസ്ഇ യിൽ 4.22 ശതമാനം താഴ്ന്നു 7850 രൂപയിൽ വ്യാപാരം തുടരുന്നു.