image

23 April 2024 11:51 AM GMT

Company Results

ടാറ്റ കൺസ്യൂമറിൻറെ അറ്റാദായം 217 കോടി, 7.75 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

MyFin Desk

ടാറ്റ കൺസ്യൂമറിൻറെ അറ്റാദായം 217 കോടി,  7.75 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു
X

Summary

  • ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് നാലാം പാദത്തിൽ 217 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു
  • ഇത് മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം ഇടിവാണ്.
  • ഇത് മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം ഇടിവാണ്.



ടെറ്റ്‌ലി ടീ, ചിങ്‌സ് സീക്രട്ട് നൂഡിൽസ് ബ്രാൻഡുകളുടെ ഉടമയായ ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 217 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം ഇടിവാണ്.

മാർച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ വരുമാനം 8.5 ശതമാനം വർധിച്ച് 3,927 കോടി രൂപയിലെത്തിയെന്ന് ടാറ്റ കൺസ്യൂമർ ഏപ്രിൽ 23 ന് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം( EBITDA ) മാർജിൻ 190 ബേസിസ് പോയിൻ്റ് ഉയർന്ന് 16 ശതമാനത്തിലായിരുന്നു. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് കഴിഞ്ഞ ദിവസത്തെ ക്ലോസിനേക്കാൾ 0.07 ശതമാനം ഉയർന്ന് ബിഎസ്ഇയിൽ 1173.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.