19 April 2023 3:30 AM GMT
Summary
- കൺസോളിഡേറ്റഡ് വരുമാനത്തിൽ 10.17 ശതമാനം വർധന
- പ്രവർത്തന വരുമാനം 20.59 ശതമാനം വർധിച്ച് 2850.16 കോടി രൂപ
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെ ഉപസ്ഥാപനമായ ടാറ്റ കോഫിയുടെ കൺസോളിഡേറ്റഡ് അറ്റാദായത്തിൽ 19.66 ശതമാനത്തിന്റെ വർധന. അറ്റാദായം മുൻവർഷം സമാന പാദത്തിൽ റിപ്പോർട്ട് ചെയ്ത 40.78 കോടി രൂപയിൽ നിന്ന് 48.80 കോടി രൂപയായി.
പ്രവർത്തനങ്ങളിൽ നിന്നുള്ള കൺസോളിഡേറ്റഡ് വരുമാനം 10.17 ശതമാനം വർധിച്ച് 723.01 കോടി രൂപയായി. മുൻ വർഷം മാർച്ച് പാദത്തിൽ ഇത് 656.26 കോടി രൂപയായിരുന്നു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ കൺസോളിഡേറ്റഡ് അറ്റാദായം 262.84 കോടി രൂപയായി. 2021 -22 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 147.73 കോടി രൂപയിൽ നിന്നും 77.91 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20.59 ശതമാനം വർധിച്ച് 2363.50 കോടി രൂപയിൽ നിന്നും 2850.16 കോടി രൂപയായി.
കമ്പനി 1 രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 3 രൂപ നിരക്കിൽ ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി കമ്പനി നടത്താനിരിക്കുന്ന വാർഷിക യോഗത്തിൽ ഓഹരി ഉടമകളുടെ അനുമതി തേടും. വാർഷിക യോഗത്തിനു ശേഷം 30 ദിവസത്തിനകം ലാഭവിഹിതം നൽകുമെന്നും ടാറ്റ കോഫി പ്രസ്താവനയിൽ വ്യക്തമാക്കി.