31 Jan 2023 10:44 AM GMT
Summary
- കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 9,863 കോടി രൂപയില്‍ നിന്ന് 14 ശതമാനം വര്‍ധിച്ച് 11,241 കോടി രൂപയിലേക്കെത്തി.
ഡെല്‍ഹി: ഡിസംബര്‍ പാദത്തില്‍ സണ്‍ഫാര്‍മയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം അഞ്ച് ശതമാനം ഉയര്‍ന്ന് 2,166 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 2,058.8 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 9,863 കോടി രൂപയില്‍ നിന്ന് 14 ശതമാനം വര്‍ധിച്ച് 11,241 കോടി രൂപയിലേക്കെത്തി.
കമ്പനിയുടെ എബിറ്റിഡ 3,003.7 കോടി രൂപയായി. മാര്‍ജിന്‍ 26.7 ശതമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 7.50 രൂപ നിരക്കില്‍ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ കമ്പനിയുടെ അനുബന്ധസ്ഥാപനമായ ടാരോ ഫാര്‍മസ്യുട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് ഗാല്‍ഡെര്‍മ ഹോള്‍ഡിംഗ്‌സിന്റെ ശേഷിക്കുന്ന ഓഹരികള്‍ കൂടി ഏറ്റെടുത്തിരുന്നു.