image

5 Feb 2023 12:30 PM

Company Results

സൺ ടിവി നെറ്റ് വർക്കിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം 416 കോടി രൂപയായി

PTI

സൺ ടിവി നെറ്റ് വർക്കിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം 416 കോടി രൂപയായി
X

Summary

  • ഡിസംബർ വരെയുള്ള ഒമ്പതു മാസത്തിൽ കമ്പനിയുടെ അറ്റാദായം 1,308.71 കോടി രൂപ.
  • ഓഹരി ഒന്നിന് 3.75 രൂപ നിരക്കിൽ ഇടക്കാല ലാഭ വിഹിതം


ചെന്നൈ: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ സൺ ടിവി നെറ്റ് വർക്ക് ലിമിറ്റഡിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം 416.32 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 457.39 കോടി രൂപയായിരുന്നു.

ഇതോടെ ഡിസംബർ വരെയുള്ള ഒമ്പതു മാസത്തിൽ കമ്പനിയുടെ അറ്റാദായം മുൻ വർഷം സമാന കാലയളവിൽ രേഖപ്പെടുത്തിയ 1,240.46 കോടി രൂപയിൽ നിന്ന് 1,308.71 കോടി രൂപയായി.

സ്റ്റാൻഡ് എലോൺ മൊത്ത വരുമാനം 1,075.12 കോടി രൂപയിൽ നിന്ന് 951.71 കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ വരെയുള്ള കാലയളവിൽ ഇത് 3,129.07 കോടി രൂപയായി. കഴിഞ്ഞ വർഷം 2,862.87 കോടി രൂപയായിരുന്നു.

കമ്പനി ബോർഡ് ഓഹരി ഒന്നിന് 3.75 രൂപ നിരക്കിൽ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.