22 May 2024 12:19 PM GMT
Summary
- മ്പനിയുടെ സംയോജിത വരുമാനം 9 ശതമാനം ഉയർന്നു
- എബിറ്റ്ഡ മാർജിൻ 25.3 ശതമാനമായി കുറഞ്ഞു
- യുഎസിലെ വിൽപ്പന 11.9 ശതമാനം ഉയർന്ന് 3,954 കോടി രൂപയിലെത്തി
പ്രമുഖ ഫാർമ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് നാലാം പാദത്തിൽ മികച്ച അറ്റാദായം റിപ്പോർട്ട് ചെയ്തു. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഫാർമ കമ്പനിയുടെ സംയോജിത അറ്റാദായം 34 ശതമാനം ഉയർന്ന് 2,654.5 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 1,984 കോടി രൂപയായിരുന്നു.
ഈ കാലയളവിലെ കമ്പനിയുടെ സംയോജിത വരുമാനം 9 ശതമാനം ഉയർന്ന് 11,982.9 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലിത് 10,930.6 കോടി രൂപയായിരുന്നു.
ഓഹരിയൊന്നിന് 5 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. ഇതോടെ 2024 സാമ്പത്തിക വർഷത്തിൽ കമ്പനി നൽകിയ മൊത്തം ലാഭവിഹിതം 13.5 രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഓഹരിയൊന്നിന് 11.5 രൂപയാണ് കമ്പനി നൽകിയ ലാഭവിഹിതം.
നാലാം പാദത്തിലെ കമ്പനിയുടെ എബിറ്റ്ഡ (EBITDA) കഴിഞ്ഞ സാമ്പത്തിക വർഷത്തെ 2802 കോടി രൂപയിൽ നിന്ന് 8.3 ശതമാനം ഉയർന്ന് 3034 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളലെ 25.6 ശതമാനത്തിൽ നിന്ന് 25.3 ശതമാനമായി കുറഞ്ഞു.
സൺ ഫാർമയുടെ യുഎസിലെ വിൽപ്പന 11.9 ശതമാനം ഉയർന്ന് 3,954 കോടി രൂപയിലെത്തി. ഇന്ത്യയിലെ വിൽപ്പന 10.2 ശതമാനത്തിലധികം ഉയർന്ന് 3,710 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ 665.7 കോടി രൂപയിൽ നിന്നും അവലോകന പാദത്തിലെ ആർ ആൻഡ് ഡി നിക്ഷേപം 900 കോടി രൂപയായി ഉയർന്നു.
സൺ ഫാർമയുടെ ഓഹരികൾ എൻഎസ്ഇയിൽ 0.11 ശതമാനം ഇടിഞ്ഞ് 1539.30 രൂപഗിലാനി ക്ലോസ് ചെയ്തത്.