28 Oct 2024 1:23 PM GMT
Summary
- ഏകീകൃത അറ്റാദായം 3,040 കോടി രൂപയായി ഉയര്‍ന്നു
- കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി നേടിയത് 2,375 കോടി രൂപ
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 28 ശതമാനം വര്‍ധിച്ച് 3,040 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനി നേടിയത് 2,375 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.
മൊത്ത വരുമാനം രണ്ടാം പാദത്തില്‍ 13,645 കോടി രൂപയായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇത് 12,486 കോടി രൂപയായിരുന്നു, ഫൈബ്രോമണിനൊപ്പം, ഡെര്‍മറ്റോളജിസ്റ്റുകള്‍ക്കായുള്ള കമ്പനിയുടെ ഉല്‍പ്പന്ന ബാസ്‌ക്കറ്റ് കൂടുതല്‍ വിപുലീകരിച്ചതായി കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് ഷാംഗ്വി പറഞ്ഞു.