31 Jan 2024 5:40 AM
Summary
- ഉയര്‍ന്ന പ്രീമിയം വരുമാനം, വിപണി നേട്ടം, മികച്ച ക്ലെയിം മാനേജ്മെന്റ് എന്നിവ കമ്പനിക്ക് തുണയായി
- ഈ ത്രൈമാസത്തില്‍ പ്രീമിയം വരുമാനം 41 ശതമാനം വര്‍ദ്ധിച്ചതായി കമ്പനി അറിയിച്ചു
- കമ്പനി റിപ്പോര്‍ട്ടിംഗ് കാലയളവില്‍ 10 ശതമാനം കൂടുതല്‍ പോളിസികള്‍ നേടി
മുംബൈ: ഡിസംബര്‍ പാദത്തില്‍ ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് അറ്റാദായം 51 ശതമാനം വളര്‍ച്ച നേടി 117 കോടി രൂപയായി. ഉയര്‍ന്ന പ്രീമിയം വരുമാനം, വിപണി നേട്ടം, മികച്ച ക്ലെയിം മാനേജ്മെന്റ് എന്നിവ കമ്പനിക്ക് തുണയായി.
ഈ ത്രൈമാസത്തില്‍ പ്രീമിയം വരുമാനം 41 ശതമാനം വര്‍ദ്ധിച്ചതായി കമ്പനി അറിയിച്ചു. മോട്ടോര്‍ ബിസിനസ്സ് 42 ശതമാനം ഉയര്‍ന്നു. വ്യക്തിഗത അപകട വിഭാഗം 57 ശതമാനം വളര്‍ച്ച പിന്നിട്ടപ്പോള്‍ അഗ്‌നിശമന ഇന്‍ഷുറന്‍സ് വിഭാഗം 14 ശതമാനം വളര്‍ച്ച നേടി.
ജയ്പൂര്‍ ആസ്ഥാനമായുള്ള ശ്രീറാം ഗ്രൂപ്പ് കമ്പനി റിപ്പോര്‍ട്ടിംഗ് കാലയളവില്‍ 10 ശതമാനം കൂടുതല്‍ പോളിസികള്‍ നേടിയിട്ടുണ്ട്. 1,681,086 പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 47,006 ക്ലെയിമുകള്‍ തീര്‍പ്പാക്കിയതായി കമ്പനി അറിയിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 38,937 ആയിരുന്നു.
മോട്ടോര്‍ പ്രീമിയം 779 കോടി രൂപയായി ഉയര്‍ന്നു. ഇത് മുന്‍ വര്‍ഷത്തെ 549 കോടിയേക്കാള്‍ 42 ശതമാനം കൂടുതലാണ്. വ്യക്തിഗത അപകട വിഭാഗം 57 ശതമാനം ഉയര്‍ന്ന് 21 കോടിയില്‍ നിന്ന് 33 കോടി രൂപയായി. അഗ്‌നിശമന ബിസിനസ്സ് 14 ശതമാനം ഉയര്‍ന്ന് 24 കോടി രൂപയായി. എഞ്ചിനീയറിംഗ് പ്രീമിയം 4 കോടിയില്‍ നിന്ന് 5 കോടിയായി ഉയര്‍ന്നു.
ഗ്രോസ് റൈറ്റ് പ്രീമിയം വര്‍ധിപ്പിക്കുന്നതില്‍ കമ്പനിയുടെ ശ്രദ്ധ നല്ല ഫലം നല്‍കിയതായി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് അനില്‍ അഗര്‍വാള്‍ പറഞ്ഞു.
ഈ വര്‍ഷം മോട്ടോര്‍ ഇതര ബിസിനസില്‍ 37 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന കമ്പനി, അടുത്ത വര്‍ഷം ഇത് 30 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ശ്രീറാം ഗ്രൂപ്പിന്റെയും ആഫ്രിക്കയിലെ സാന്‍ലം ഗ്രൂപ്പിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനി, തങ്ങളുടെ എല്ലാ പോളിസികളുടെയും 83 ശതമാനവും ഡിജിറ്റലായി വിറ്റുപോയതായി അറിയിച്ചു.
നിലവിലെ 3,885 തൊഴിലാളികളാണ് കമ്പനിക്കുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 700 പേരെ കൂടി അധികം ചേര്‍ക്കുമെന്ന്് കമ്പനി അറിയിച്ചു.