image

27 Jan 2024 9:09 AM GMT

Company Results

എസ്ബിഐ ലൈഫ് മൂന്നാംപാദത്തിൽ നേടിയത് 26,000 കോടി രൂപ പ്രീമിയം

MyFin Desk

എസ്ബിഐ ലൈഫ് മൂന്നാംപാദത്തിൽ നേടിയത് 26,000 കോടി രൂപ പ്രീമിയം
X

Summary

  • ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തില്‍ 25 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്.
  • വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വര്‍ധിച്ച് 17,762 കോടി രൂപയായി.
  • എസ്ബിഐ ലൈഫിന്റെ അറ്റാദായം 1,083 കോടി രൂപയാണ്.


എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ പുതിയ ബിസിനസ് പ്രീമിയം 21,512 കോടി രൂപയായിരുന്നു. ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തില്‍ 25 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്.

പതിനേഴ് ശതമാനം വര്‍ധനവോടെ 2,972 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് പരിരക്ഷാ വിഭാഗത്തില്‍ നേടാനായത്. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വര്‍ധിച്ച് 17,762 കോടി രൂപയായി.

ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ എസ്ബിഐ ലൈഫിന്റെ അറ്റാദായം 1,083 കോടി രൂപയാണ്.

ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവോടെ 3,71,410 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.