22 Jan 2023 10:40 AM IST
Summary
- 2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ കൈകാര്യ ആസ്തിയുടെ മൂല്യം 17 ശതമാനം ഉയര്‍ന്ന് 2,56,870 കോടി രൂപയായി.
ഡെല്‍ഹി: മൂന്നാം പാദത്തില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായത്തില്‍ ഇടിവ്. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 304 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ 364 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. കമ്പനിയടെ ആകെ വരുമാനം ഇക്കഴിഞ്ഞ പാദത്തില്‍ 26,626.71 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ സാമ്പത്തികവര്‍ഷം മൂന്നാം പാദത്തില്‍ ഇത് 20,458.31 കോടി രൂപയായിരുന്നു.
2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ കൈകാര്യ ആസ്തിയുടെ മൂല്യം 17 ശതമാനം ഉയര്‍ന്ന് 2,56,870 കോടി രൂപയായി. ഡിസംബര്‍ വരെയുള്ള 9 മാസക്കാലയളവിനിടയില്‍ കമ്പനിയ്ക്ക് 940 കോടി രൂപയുടെ ലാഭമാണുണ്ടായതെന്നും മുന്‍വര്‍ഷം ഇതേകാലയളവില്‍ 830 കോടി രൂപയായിരുന്നുവെന്നും എസ്ബിഐ ഇന്‍ഷുറന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.