25 Jan 2023 11:54 AM IST
Summary
ക്രെഡിറ്റ് കാർഡ് അടക്കമുള്ള പേയ്മെൻറ് സൊല്യൂഷൻ കമ്പനിയാണ് എസ്ബി െഎ കാർഡ്സ്.
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ എസ്ബിഐ കാർഡ്സിൻറെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 32 ശതമാനം വർധിച്ച് 509.46 കോടി രൂപയായി. മുൻ വർഷം ഡിസംബർ പാദത്തിൽ 385.77 കോടി രൂപയായിരുന്നു അറ്റാദായം. ക്രെഡിറ്റ് കാർഡ് അടക്കമുള്ള പേയ്മെൻറ് സൊല്യൂഷൻ കമ്പനിയാണ് എസ്ബി െഎ കാർഡ്സ്.
അറ്റ പലിശ വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 1,273 കോടി രൂപയിൽ നിന്നും 26.39 ശതമാനം വർധിച്ച് 1,609 കോടി രൂപയായി. മൊത്ത വരുമാനം 3,140 കോടി രൂപയിൽ നിന്ന് 3656 കോടി രൂപയായി.
കമ്പനിയുടെ ശരാശരി ആസ്തിയിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 4.8 ശതമാനം വർധിച്ചപ്പോൾ ശരാശരി ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 22 ശതമാനം വർധിച്ചു. അറ്റ നിഷ്ക്രിയ ആസ്തി കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 0.83 ശതമാനത്തിൽ നിന്ന് 0.80 ശതമാനമായി. മൊത്ത നിഷ്ക്രിയ ആസ്തി 2.40 ശതമാനത്തിൽ നിന്ന് 2.22 ശതമാനമായി.
മൊത്ത വായ്പ (ക്രെഡിറ്റ് കാർഡ് വായ്പ ) 38,626 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 31,281 കോടി രൂപയായിരുന്നു. പുതിയ അക്കൗണ്ടുകളുടെ തോത് വാർഷികാടിസ്ഥാനത്തിൽ 62 ശതമാനം വർധിച്ച് 1,00,800 ൽ നിന്ന് 1,63,400 ആയി.