image

14 Feb 2023 5:43 AM GMT

Company Results

ചെലവ് ഉയർന്നു: സെയ്‌ലിന്റെ അറ്റാദായം 65 ശതമാനം കുറഞ്ഞ് 542 കോടി രൂപയായി

MyFin Desk

ചെലവ് ഉയർന്നു: സെയ്‌ലിന്റെ അറ്റാദായം 65 ശതമാനം കുറഞ്ഞ് 542 കോടി രൂപയായി
X

Summary

വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യം സ്റ്റീൽ വിലയിൽ വലിയ സ്വാധീനം ചെലുത്തി.


മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ പൊതുമേഖല സ്ഥാപനമായ സെയ്‌ലിന്റെ (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ) കൺസോളിഡേറ്റഡ് അറ്റാദായം 65 ശതമാനം കുറഞ്ഞ് 542.18 കോടി രൂപയായി. ചെലവ് ഉയർന്നതിനെ തുടർന്നാണ് ലാഭം ഇടിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 1,528.54 കോടി രൂപയായിരുന്നു.

മൊത്ത ചെലവ് 23,209.88 കോടി രൂപയിൽ നിന്ന് 24,825.11 കോടി രൂപയായി.

മൊത്ത വരുമാനം മുൻ വർഷം സമാന പാദത്തിൽ ഉണ്ടായിരുന്ന 25,398.37 കോടി രൂപയിൽ നിന്ന് 25,140.16 കോടി രൂപയായി കുറഞ്ഞു..

കമ്പനിയുടെ സ്റ്റീൽ ഉത്പാദനം ഈ പാദത്തിൽ 4.708 മില്യൺ ടണ്ണായി. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ 4.531 മില്യൺ ടണ്ണിന്റെ സ്റ്റീൽ ഉത്പാദനമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കമ്പനിയുടെ വില്പന 3.840 മില്യൺ ടണ്ണിൽ നിന്ന് 4.151 മില്യൺ ടണ്ണായി വർധിച്ചു.

വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യം സ്റ്റീൽ വിലയിൽ വലിയ സ്വാധീനം ചെലുത്തിയതിനാൽ സ്റ്റീൽ നിർമാതാക്കളുടെ മാർജിൻ സാരമായി ബാധിച്ചുവെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

എങ്കിലും ഇൻഫ്രാസ്‌ട്രെച്ചർ മേഖലയിൽ മൂലധന ചെലവ് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ആഭ്യന്തര സ്റ്റീൽ ഉപഭോഗം ഹ്രസ്വകാലത്തേക്ക് വർധിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഏകദേശം 21 മില്യൺ ടൺ വാർഷിക ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയാണ് സെയിൽ.