10 Nov 2023 12:33 PM GMT
Summary
- ഉയര്‍ന്ന വില്‍പ്പന വരുമാനം വര്‍ധിപ്പിപ്പിച്ചു
- ചെലവിലും വര്‍ധന
സെപ്റ്റംബര്‍ പാദത്തില്‍ സ്റ്റീല്‍ ഭീമനായ സെയില്‍ 1,305.59 കോടി രൂപ സംയോജിത അറ്റാദായം രേഖപ്പെടുത്തി. ഉയര്‍ന്ന സ്റ്റീല്‍ വില്‍പ്പന വരുമാനം വര്‍ധിപ്പിക്കുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിക്ക് 329.36 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 26,642.02 കോടി രൂപയില്‍ നിന്ന് മൊത്തം വരുമാനം 29,858.19 കോടി രൂപയായി ഉയര്‍ന്നു. ചെലവ് 27,768.52 കോടി രൂപയായി രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇത് 27,200.79 കോടി രൂപ ആയിരുന്നു.
സെയിലിന്റെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 2022 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 4.80 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. 2022 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ഉത്പാദനം 4.30 ദശലക്ഷം ടണ്ണായിരുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.21 ദശലക്ഷംടണ്ണില്‍ നിന്ന് 4.77 ദശലക്ഷംടണ്ണായി വില്‍പ്പന മെച്ചപ്പെട്ടു.
സ്റ്റീല്‍ മന്ത്രാലയത്തിന് കീഴിലുള്ള സെയില്‍, 20 ദശലക്ഷം ടണ്ണില്‍ കൂടുതല്‍ വാര്‍ഷിക സ്ഥാപിത ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്.