16 Jan 2025 2:55 PM GMT
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം 7 ശതമാനം വർധിച്ചതായി റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദമായ ഒക്ടോബർ-ഡിസംബർ കാലയളവിൽ 18,540 കോടി രൂപയുടെ സംയോജിത അറ്റാദായം ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ അവലോകന കാലയളവിലെ 17,265 കോടി രൂപയിൽനിന്ന് 7.4 ശതമാനം വർദ്ധനവാണിത്.
റീട്ടെയിൽ ബിസിനസ് തിരിച്ചുവരവ് നടത്തിയതും ടെലികോം വരുമാനം ഉയർന്നതുമാണ് ലാഭം ഉയരാൻ കാരണം. ജൂലൈ-സെപ്റ്റംബർ പാദത്തിലെ 16,563 കോടി രൂപയിൽ നിന്ന് ലാഭവും തുടർച്ചയായി വർദ്ധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.27 ലക്ഷം കോടി രൂപയിൽ നിന്ന് 2.43 ലക്ഷം കോടി രൂപയായി ഉയർന്നു.