image

27 Oct 2023 12:42 PM

Company Results

റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ അറ്റാദായം 5,058 കോടി രൂപ

MyFin Desk

Reliance sets sights on disrupting Indias broadband market
X

Summary

  • കഴിഞ്ഞ ഏഴ് പാദഫലങ്ങളില്‍ വച്ച് ഇപ്രാവിശ്യത്തേത് ഏറ്റവും കുറഞ്ഞ ലാഭ വളര്‍ച്ചയാണ്
  • വരുമാനത്തില്‍ 3 ശതമാനത്തിന്റെ വര്‍ധന


റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ വര്‍ധന. 5,058 കോടി രൂപയാണ് അറ്റാദായം. 2023-24 ജൂണ്‍ പാദത്തിനേക്കാള്‍ 4 ശതമാനത്തിന്റെ വര്‍ധനയാണ് സെപ്റ്റംബര്‍ പാദത്തില്‍ നേടിയത്. ജൂണിലെ അറ്റാദായം 4,863 കോടി രൂപയായിരുന്നു.

കഴിഞ്ഞ ഏഴ് പാദഫലങ്ങളില്‍ വച്ച് ഇപ്രാവിശ്യത്തേത് ഏറ്റവും കുറഞ്ഞ ലാഭ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

സെപ്റ്റംബര്‍ പാദത്തില്‍ വരുമാനത്തില്‍ 3 ശതമാനത്തിന്റെ വര്‍ധനയോടെ 24,750 കോടി രൂപയിലെത്തി. ജൂണില്‍ വരുമാനം 24,042 കോടി രൂപയായിരുന്നു.