15 Feb 2025 1:58 PM IST
ഡിസംബർ പാദത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സംയോജിത അറ്റനഷ്ടം 3,298.35 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 421.17 കോടി രൂപയായിരുന്നു അറ്റനഷ്ടം. എന്നിരുന്നാലും കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,717.09 കോടി രൂപയിൽ നിന്ന് 5,129.07 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കമ്പനിയുടെ ചെലവ് 5,068.71 കോടി രൂപയിൽ 4,963.23 കോടി രൂപയായി കുറയുകയും ചെയ്തു.