image

3 Nov 2023 12:45 PM GMT

Company Results

നവംബർ 4-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

MyFin Desk

Quarterly results to be announced on November 4
X

Summary

120 കമ്പനികളുടെ പാദഫലം 4-ന്


പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ ഉൾപ്പെടെ 120 കമ്പനികൾ പാദഫലം നവംബർ 4-ന് പ്രഖ്യാപിക്കും. ജെകെ സിമന്റ്സ്, വേദാന്ത, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഡെല്ഹിവേരി തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) വളർച്ച 2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മിതമായിരിക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രധാനമായും കുറഞ്ഞ ട്രഷറി നേട്ടങ്ങൾ, അറ്റ പലിശ മാർജിനുകളിലെ (എൻഐഎം) സമ്മർദ്ദം, ഉയർന്ന ഒപെക്‌സ് എന്നിവയാണ് കാരണമായി അവർ ചൂണ്ടി കാണിക്കുന്നത്.