1 Nov 2023 12:45 PM GMT
Summary
142 കമ്പനികളുടെ പാദഫലം 2-ന് പ്രഖ്യാപിക്കും
സ്റ്റീൽ നിർമ്മാതാക്കളായ ടാറ്റ സ്റ്റീൽ ജൂലൈ-സെപ്റ്റംബർ കാലയളവിലെ ഫലം നവംബർ 2 ന് പ്രഖ്യാപിക്കും. മൺസൂണിന്റെ ആഘാതം കാരണം സ്റ്റീൽ നിർമ്മാണ കമ്പനി രണ്ടാം പാദത്തിൽ ദുർബലമായ സാമ്പത്തിക പ്രകടനം കാഴ്ചവെക്കുമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.
ടാറ്റ മോട്ടോഴ്സ്, അദാനി പവർ, ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ്, ഗുജറാത്ത് ഗ്യാസ്, കർണാടക ബാങ്ക്, ഡാബർ, ഐഇഎക്സ്, ഉൾപ്പെടെ 142 കമ്പനികളുടെ പാദഫലം നവംബർ 2-ന് പ്രഖ്യാപിക്കും.