17 Oct 2023 5:13 PM IST
Summary
വിപ്രോ, ബജാജ് ഓട്ടോ, ഉൾപ്പടെ 32 കമ്പനികളുടെ പാദഫലം 18ന്
ഇന്ത്യൻ ഐടി സേവന ദാതാക്കളായ വിപ്രോ 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദ ഫലങ്ങൾ ഒക്ടോബർ 18-ന് പ്രഖ്യാപിക്കും. ടിസിഎസ്, ഇൻഫോസിസ്, എച്ച്‌സിഎൽടെക് തുടങ്ങിയ പ്രമുഖ ഐടി കമ്പനികൾ സെപ്റ്റംബറിൽ അവസാനിച്ച പാദത്തില്‍ മിതത്വം പുലര്‍ത്തുന്ന ഫലങ്ങൾ പ്രഖ്യാപിച്ചതിനാൽ വിപ്രൊയുടെ വരുമാന പ്രഖ്യാപനം എന്താകുമെന്ന ആകാംക്ഷ നിക്ഷേപകര്‍ക്കുണ്ട്.
രണ്ടാം പാദത്തിൽ വിപ്രോയുടെ വരുമാനം കുറഞ്ഞുവെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. സൂക്ഷ്മ സാമ്പത്തിക വെല്ലുവിളികളും ക്ലയന്റുകള്‍ ഐടി ചെലവുകൾ വെട്ടിക്കുറച്ചതുമാണ് ഇതിന് കാരണമായി പറയുന്നത്.
ബജാജ് ഓട്ടോ, ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഉൾപ്പടെ 32 കമ്പനികളുടെ പാദഫലം 18ന്