image

24 May 2024 7:10 AM GMT

Company Results

നാലാം പാദത്തിൽ പുറവങ്കരയുടെ അറ്റാദായത്തിൽ 32% ഇടിവ്; വരുമാനം 112% ഉയർന്നു

MyFin Desk

32% decline in puravankaras net profit in q4
X

Summary

  • 1,947 കോടി രൂപയുടെ വിൽപ്പനയാണ് പുറവങ്കര നടത്തിയത്
  • 86 പാർപ്പിട, വാണിജ്യ പദ്ധതികൾ പുറവങ്കര പൂർത്തിയാക്കി
  • കമ്പനിയുടെ അറ്റ കടം 2,151 കോടി രൂപയിലെത്തി


ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പർ പുറവങ്കര ലിമിറ്റഡിൻ്റെ നാലാം പാദ അറ്റാദായം 33 ശതമാനം ഇടിഞ്ഞ് 42 കോടി രൂപയിലെത്തി. നാലാം പാദത്തിലെ വരുമാനം 112 ശതമാനം വർധിച്ച് 947 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

നാലാം പാദത്തിൽ 1,947 കോടി രൂപയുടെ വിൽപ്പനയാണ് പുറവങ്കര നടത്തിയത്. ഏകദേശം 2.35 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നവയാണ് ഇത്. മുൻ വർഷത്തെ സമാന പാദത്തിൽ നിന്നും 93 ശതമാനം വർധനവാണ് വില്പനയിൽ കമ്പനി രേഖപ്പെടുത്തിയത്. നാലാം പാദത്തിൽ കമ്പനിയുടെ അറ്റ കടം 2,151 കോടി രൂപയിലെത്തി. നെറ്റ് ഡെറ്റ് -ഇക്വിറ്റി അനുപാതം 1.14 ആയിരുന്നു.

2024 സാമ്പത്തിക വർഷത്തിൽ 7.36 ദശലക്ഷം ചതുരശ്ര അടിയോളം വരുന്ന 5,914 കോടി രൂപയുടെ വിൽപ്പനയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിലെ കമ്പനിയുടെ വരുമാനം 61 ശതമാനം വർധിച്ച് 2,260 കോടി രൂപയിലെത്തി. സാമ്പത്തിക വർഷത്തിലെ പ്രവർത്തന പണമൊഴുക്ക് 41 ശതമാനം വർധിച്ച് 3,948 കോടി രൂപയായി. അറ്റ പ്രവർത്തന മിച്ചം 513 കോടി രൂപയിലെത്തി.

2024 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മംഗളൂരു, കൊച്ചി എന്നെ നഗരങ്ങൾ ഉൾപ്പെടെ ഒമ്പത് നഗരങ്ങളിലായി 50 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 86 പാർപ്പിട, വാണിജ്യ പദ്ധതികൾ പുറവങ്കര പൂർത്തിയാക്കിയിട്ടുണ്ട്.

നിലവിൽ പുറവങ്കര ഓഹരികൾ എൻഎസ്ഇ യിൽ അഞ്ചു ശതമാനം താഴ്ന്ന് 423.90 രൂപയിൽ വ്യാപാരം തുടരുന്നു.