image

21 Jan 2025 2:56 PM GMT

Company Results

പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ അറ്റാദായം 43% വർധിച്ചു

MyFin Desk

പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ അറ്റാദായം 43% വർധിച്ചു
X

മൂന്നാം പാദത്തിൽ പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ ലാഭം 43 ശതമാനം ഉയർന്ന് 483 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ലാഭം 338 കോടി രൂപയായിരുന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ മൊത്തം വരുമാനം 1,943 കോടി രൂപയായി വർദ്ധിച്ചു. മുൻ വർഷം ഇതേ പാദത്തിൽ ഇത് 1,756 കോടി രൂപയായിരുന്നു. പലിശ വരുമാനം കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 1,680 കോടി രൂപയായിരുന്നു. എന്നാൽ നടപ്പു സാമ്പത്തിക വർഷം ഇത് 1,848 കോടി രൂപയായി ഉയർന്നു.

മൂന്നാം പാദത്തിൽ കമ്പനിയുടെ ചെലവിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. 2023 ഡിസംബർ പാദത്തിൽ 1,316 കോടി രൂപയായിരുന്നത് ഈ പാദത്തിൽ 1,327 കോടി രൂപയായി ഉയർന്നു.

2024 ഡിസംബർ 31 ലെ കണക്കനുസരിച്ച് മൊത്ത നിഷ്ക്രിയ ആസ്തികൾ 1.19 ശതമാനമായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഇത് 1.73 ശതമാനമായിരുന്നു.