image

4 Feb 2023 10:50 AM GMT

Company Results

ഉയർന്ന വരുമാനം തുണയായി; മൂന്നാം പാദത്തിൽ പേടിഎമ്മിന്റെ നഷ്ടം കുറഞ്ഞു

PTI

ഉയർന്ന  വരുമാനം തുണയായി; മൂന്നാം പാദത്തിൽ പേടിഎമ്മിന്റെ നഷ്ടം കുറഞ്ഞു
X

Summary

  • കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റ നഷ്ടം 778.4 കോടി രൂപയായിരുന്നു
  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 42 ശതമാനം വർധിച്ചു.


ഡെൽഹി: ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ നൽകുന്ന വൺ 97 കമ്മ്യൂണികേഷന്റെ കൺസോളിഡേറ്റഡ് അറ്റ നഷ്ടം ഡിസംബർ പാദത്തിൽ 392 കോടി രൂപയായി കുറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റ നഷ്ടം 778 .4 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 1,456.1 കോടി രൂപയിൽ നിന്ന് 42 ശതമാനം വർധിച്ച് 2,062.2 കോടി രൂപയായി.

ഈ പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭത്തിനായുള്ള ലക്ഷ്യം കൈവരിച്ചതായി പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ പറഞ്ഞു.

എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ്പ് (ഇഎസ്ഒപി) ചെലവ് ഒഴികെയുള്ള എബിറ്റെട (EBITDA) ലക്ഷ്യം കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.