image

25 May 2024 7:22 AM GMT

Company Results

നാലാം പാദത്തിൽ നാസാരയുടെ ലാഭം കുത്തനെ ഇടിഞ്ഞു

MyFin Desk

നാലാം പാദത്തിൽ നാസാരയുടെ ലാഭം കുത്തനെ ഇടിഞ്ഞു
X

Summary

  • ഹാലപ്ലേയുടെ എഴുതിത്തള്ളൽ ലാഭത്തിലെ ഇടിവിന് കാരണമായി
  • വരുമാനത്തിൻ്റെ 55 ശതമാനവും സംഭവ ചെയുന്നത് ഇ-സ്‌പോർട്‌സാണ്
  • കമ്പനിയുടെ എബിറ്റ്ഡ മാർജിൻ 10 ശതമാനത്തിലെത്തി


ഗെയിമിംഗ്, സ്‌പോർട്‌സ് മീഡിയ പ്ലാറ്റ്‌ഫോമായ നസാര ടെക്‌നോളജീസിൻ്റെ നാലാം പാദത്തിലെ ലാഭം 0.18 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 9.4 കോടി രൂപയായിരുന്നു അറ്റാദായം. നാലാം പാദത്തിലെ വരുമാനവും 8 ശതമാനം ഇടിഞ്ഞ് 266 കോടി രൂപയിലെത്തി.

കമ്പനിയുടെ റിയൽ മണി ഗെയിമിംഗ് ബിസിനസ്സായ ഹാലപ്ലേയുടെ എഴുതിത്തള്ളൽ മൂലമുണ്ടായ 17 കോടി രൂപയുടെ നഷ്ടമാണ് ലാഭത്തിലെ ഇടിവിന് കാരണം.

2023-24 ഏപ്രിൽ-മാർച്ച് കാലയളവിൽ തുടർച്ചയായ പ്രവർത്തനങ്ങളിൽ നിന്നുള്ള അറ്റാദായം 41 ശതമാനം വർധിച്ച് 90 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിലെ വരുമാനം നാല് ഉയർന്ന് ശതമാനം ഉയർന്ന് 1,138 കോടി രൂപയിലെത്തി.

കമ്പനിക്ക് നിലവിൽ മൂന്ന് പ്രധാന സെഗ്‌മെൻ്റുകളാണുള്ളത്. ഇ-സ്‌പോർട്‌സ് (നോഡ്‌വിൻ ഗെയിമിംഗ്, സ്‌പോർട്‌സ്‌കീഡ), ഗെയിമിംഗ് (ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്, കിഡോപിയ, അനിമൽ ജാം, ക്ലാസിക് റമ്മി മുതലായവ), പരസ്യ സാങ്കേതികവിദ്യ (ഡാറ്റവർക്‌സ്).

നിലവിൽ വരുമാനത്തിൻ്റെ 55 ശതമാനവും സംഭവ ചെയുന്നത് ഇ-സ്‌പോർട്‌സാണ്. ഗെയിമിംഗും ആഡ്ടെക്കും യഥാക്രമം 36 ശതമാനവും 9 ശതമാനവും സംഭാവന ചെയുന്നുണ്ട്..

ഈ കാലയളവിലെ കമ്പനിയുടെ എബിറ്റ്ഡ (EBITDA) മാർജിൻ 10 ശതമാനത്തിലെത്തി. ഗെയിമിംഗ് ബിസിനസിന് 20 ശതമാനവും, ആഡ്ടെക്കിന് 8 ശതമാനവുമാണ്.

ചരക്ക് സേവന നികുതി (ജിഎസ്ടി) 28 ശതമാനമായി നടപ്പിലാക്കിയതിനെ തുടർന്ന് റിയൽ മണി ഗെയിമിംഗ് ബിസിനസിൽ നിന്നുള്ള വരുമാനം 13 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി കുറഞ്ഞു. 2023 ഒക്ടോബർ 1 മുതലാണ് ജിഎസ്ടി സംവിധാനം നിലവിൽ വന്നത്.

വെള്ളിയാഴ്ച്ച നാസാര ടെക്നോളജീസിൻ്റെ ഓഹരികൾ 615 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ വർഷം ഇതുവരെ ഓഹരികൾ 28 ശതമാനത്തിലധികം ഇടിഞ്ഞു.