12 Aug 2023 3:53 PM IST
Summary
- ഈ പാദത്തില്‍ 59 പുതിയ ശാഖകള്‍ തുറന്നു
- 2023 ജൂണ്‍ അവസാനം വരെ സ്വര്‍ണ്ണ വായ്പ ഇനത്തില്‍ 53,612 കോടി രൂപ വിതരണം ചെയ്തു
- കമ്പനിയുടെ അറ്റാദായം 22 ശതമാനം വര്‍ധിച്ച് 975 കോടി രൂപയായി
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 2023 ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ട് 1045 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി.
ഈ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 22 ശതമാനം വര്‍ധിച്ച് 975 കോടി രൂപയായി.
അവലോകന പാദത്തില്‍ കമ്പനിയുടെ വായ്പാ ആസ്തി (ലോണ്‍ അസെറ്റ്‌സ്) 4,429 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
ത്രൈമാസ അടിസ്ഥാനത്തില്‍ ഏഴ് ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു.
2023 ജൂണ്‍ അവസാനം വരെ സ്വര്‍ണ്ണ വായ്പ ഇനത്തില്‍ 53,612 കോടി രൂപ വിതരണം ചെയ്തു.
2023 ജൂണ്‍ അവസാനം വരെ ലോണ്‍ എയുഎം (അസെറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ്) 76,799 കോടി രൂപയാണ്.
പുതിയ ശാഖകള്‍
ഈ പാദത്തില്‍ 59 പുതിയ ശാഖകള്‍ തുറന്നു. കൂടാതെ, 2023 ജുലൈയില്‍ 114 പുതിയ ശാഖകള്‍ തുറക്കാന്‍ ആര്‍ബിഐയില്‍ നിന്ന് കമ്പനിക്ക് അനുമതിയും ലഭിച്ചു.
റിഡീം ചെയ്യാവുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂവിലൂടെ കമ്പനി റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്ന് 179 കോടി രൂപയും സമാഹരിച്ചു.
മുത്തൂറ്റ് ഹോംഫിന്‍, മുത്തൂറ്റ് മണി, ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് എന്നിവയാണു മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രധാന അനുബന്ധ സ്ഥാപനങ്ങള്‍.
ഗോള്‍ഡ് ലോണ്‍ ബിസിനസില്‍ മുന്‍നിര സ്ഥാനത്ത് തുടരുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. അതോടൊപ്പം വിവിധ വായ്പാ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി വലിയ കസ്മറ്റര്‍ ബേസിന്റെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതിനും കമ്പനി ശ്രമിക്കുന്നുണ്ട്.
' ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇതുവരെ പ്രതിരോധശേഷിയുള്ളതാണ്, ശക്തമായ ആഭ്യന്തര ഡിമാന്‍ഡും നിക്ഷേപ പ്രവര്‍ത്തനത്തിലെ വര്‍ദ്ധനവും അതിന്റെ ശാശ്വത ശക്തിയെ സൂചിപ്പിക്കുന്നു. തല്‍ഫലമായി, ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണ വായ്പകള്‍, ചെറുകിട, വ്യക്തിഗത, ബിസിനസ് ഫിനാന്‍സ് വായ്പകള്‍ എന്നിവയ്ക്കുള്ള മെച്ചപ്പെട്ട ഡിമാന്‍ഡ് വ്യവസ്ഥകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് തുടരുന്നു,'' ജോര്‍ജ് മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.