image

31 May 2024 6:58 AM GMT

Company Results

നാലാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം 17% ഉയർന്നു

MyFin Desk

muthoot finances profit rose 17% in the fourth quarter
X

Summary

  • വരുമാനം 8 ശതമാനം ഉയർന്ന് 3,409 കോടി രൂപയായി
  • കമ്പനിയുടെ പലിശ വരുമാനം ഏകദേശം 20 ശതമാനം ഉയർന്നു
  • സ്വർണ്ണ വായ്പയുടെ ആസ്തി 18 ശതമാനം വർധിച്ച് 11,003 കോടി രൂപയിലെത്തി


മാർച്ചിൽ അവസാനിച്ച പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം17 ശതമാനം ഉയർന്ന് 1,056 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 903 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

നാലാം പാദത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വായ്പ ദാതാവിൻ്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8 ശതമാനം ഉയർന്ന് 3,409 കോടി രൂപയായി. മുൻ വർഷത്തെ സമാന കാലയളവിൽ ഇത് 3,168 കോടി രൂപയായിരുന്നു. സമാന കാലയളവിലെ കമ്പനിയുടെ പലിശ വരുമാനം ഏകദേശം 20 ശതമാനം ഉയർന്ന് 3,358 കോടി രൂപയിലെത്തി.

2024 സാമ്പത്തിക വർഷത്തിലെ മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം 17 ശതമാനം ഉയർന്ന് 4,050 കോടി രൂപയിലെത്തി. മുൻ വർഷമിത് 3,474 കോടി രൂപയായിരുന്നു. സമാന കാലയളവിലെ കമ്പനിക്ക് കീഴിലുള്ള ആസ്തി 20 ശതമാനം ഉയർന്ന് 75,827 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തിൽ ഇത് 63,210 കോടി രൂപയായിരുന്നു.

2024 സാമ്പത്തിക വർഷത്തിൽ സ്വർണ്ണ വായ്പയുടെ ആസ്തി 18 ശതമാനം വർധിച്ച് 11,003 കോടി രൂപയിലെത്തി. അവലോകന പാദത്തിൽ സ്വർണ്ണ വായ്പാ ആസ്തി അഞ്ചു ശതമാനത്തിന്റെ വർധനയോടെ 3,657 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

മുൻ വർഷത്തെ അപേക്ഷിച്ച് ജനുവരി-മാർച്ച് കാലയളവിൽ സ്പോട്ട് സ്വർണ്ണ വില 22 ശതമാനം ഉയർന്നു, ഇത് മുത്തൂറ്റ് പോലെയുള്ള വായ്പാ ദാതാക്കളുടെ വായ്പാ വളർച്ചയ്ക്ക് ആക്കം കൂട്ടി. ഈ കാലയളവിലെ ബുള്ളിയൻ വിലയിലുണ്ടായ കുതിപ്പ് പണയം വെച്ച സ്വർണ്ണത്തിൻ്റെ മൂല്യം വർദ്ധിപ്പിച്ചു.

നിലവിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ എൻഎസ്ഇ യിൽ 2.20 ശതമാനം ഉയർന്ന് 1686.35 രൂപയിൽ വ്യാപാരം തുടരുന്നു.