6 Feb 2025 11:27 AM
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ അറ്റാദായം 38 ശതമാനം ഇടിഞ്ഞ് 315.46 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 509.71 കോടി രൂപയായിരുന്നു അറ്റാദായം. അകെ വരുമാനം 7,000.82 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,162.46 കോടി രൂപയായിരുന്നു വരുമാനം. കമ്പനിയുടെ മൊത്തം ചെലവ് 6,674.72 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 5,557.67 കോടി രൂപയായിരുന്നു. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ രണ്ടാം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.