image

9 Feb 2024 2:45 PM GMT

Company Results

എംആർഎഫ് അറ്റാദായം 191% ഉയർന്നു; 3 രൂപ ലാഭവിഹിതം

MyFin Desk

എംആർഎഫ് അറ്റാദായം 191% ഉയർന്നു; 3 രൂപ ലാഭവിഹിതം
X

Summary

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9 ശതമാനം ഉയർന്നു
  • മൊത്തം ചെലവ് 5,497.21 കോടി രൂപയിലെത്തി
  • ഡെബ്റ്-ടു-ഇക്വിറ്റി അനുപാതം 0.06 ശതമാനമായി തുടർന്നു


ടയർ നിർമ്മാതാക്കളായ എംആർഎഫ് നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 191 ശതമാനം വർദ്ധനവോടെ 509.71 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 174.83 കോടി രൂപയായിരുന്നു ലാഭം.

ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഒന്പത് ശതമാനം ഉയർന്ന് 6,162.46 കോടി രൂപയിലെത്തി. മുൻ സമാന പാദത്തിൽ കമ്പനി റിപ്പോർട്ട് ചെയ്തത് 5,644.55 കോടി രൂപയായിരുന്നു.

മുൻ പദത്തെക്കാളും അറ്റാദായം 13 ശതമാനവും വരുമാനം 0.53 ശതമാനവും ഇടിഞ്ഞു.

2024 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് 3 രൂപ നിരക്കിൽ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. കമ്പനി 2024 ഫെബ്രുവരി 21 ബുധനാഴ്ചയാണ് റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ലാഭവിഹിതം 2024 മാർച്ച് 4-നോ അതിനു ശേഷമോ നൽകുമെന്ന് കമ്പനി വ്യക്തമാക്കി.

മൂന്നാം പാദത്തിലെ മൊത്തം ചെലവ് 5,497.21 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ 5,484.72 കോടി രൂപയിൽ നിന്നും 13 ശതമാനം ഉയർന്നതാണിത്. മുൻ പാദത്തിലെ 5,557.67 കോടി രൂപയെക്കാളും 11 ശതമാനം ഉയർന്നതും.

മൂന്നാം പാദത്തിലെ ഡെബ്റ്-ടു-ഇക്വിറ്റി അനുപാതം 0.06 ശതമാനമായി തുടർന്നു. മുൻവർഷത്തെ 3.06 ശതമാനത്തിൽ നിന്നും അറ്റാദായ മാർജിൻ മൂന്നാം പാദത്തിൽ 8.17 ശതമാനമായി ഉയർന്നു. മുൻ പാദത്തിലെ 9.3 ശതമാനത്തിൽ നിവിനും കുറവാണിത്.

നിലവിൽ എംആർഎഫ് ഓഹരികൾ എൻഎസ്ഇ യിൽ 3.76 ശതമാനം താഴ്ന്ന് 1,37,120 രൂപയിൽ ക്ലോസ് ചെയ്തു.