19 Jan 2024 6:15 AM GMT
Summary
- അറ്റാദായം 12.57 ശതമാനം ഇടിഞ്ഞ് 98.78 കോടി രൂപയായി
- ഒരു വര്‍ഷം മുമ്പ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനി 112.99 കോടി രൂപ അറ്റാദായം നേടിയിരുന്നു.
- കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 6.14 ശതമാനം വര്‍ധിച്ച് 635.50 കോടി രൂപയായി
ന്യൂഡല്‍ഹി: ഫുട്വെയര്‍ റീട്ടെയില്‍ ശൃംഖലയായ മെട്രോ ബ്രാന്‍ഡ്സിന്റെ ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 12.57 ശതമാനം ഇടിഞ്ഞ് 98.78 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു.
മെട്രോ ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ (എംബിഎല്‍) റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, ഒരു വര്‍ഷം മുമ്പ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനി 112.99 കോടി രൂപ അറ്റാദായം നേടിയിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 6.14 ശതമാനം വര്‍ധിച്ച് 635.50 കോടി രൂപയായി. മൊത്തം ചെലവ് 11.77 ശതമാനം ഉയര്‍ന്ന് 515.53 കോടി രൂപയുമായി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5 രൂപ വീതമുള്ള പെയ്ഡ്-അപ്പ് ഇക്വിറ്റി ഓഹരികളുടെ മുഖവിലയില്‍ ഒരു ഇക്വിറ്റി ഷെയറിന് 2.75 രൂപ എന്ന നിരക്കില്‍ ഇടക്കാല ലാഭവിഹിതം വ്യാഴാഴ്ച നടന്ന യോഗത്തില്‍ എംബിഎല്‍ പ്രഖ്യാപിച്ചു.