13 Nov 2023 5:34 PM IST
Summary
മണപ്പുറം ഫിനാന്‍സ് 0.85 പൈസ എന്ന നിരക്കില്‍ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സിന്റെ ലാഭം 2023 സെപ്റ്റംബര്‍ പാദത്തില്‍ 37 ശതമാനം വര്‍ധിച്ച് 560.65 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 409.49 കോടി രൂപയായിരുന്നു.
സെപ്റ്റംബര്‍ ത്രൈമാസ ഫലം പുറത്തുവിട്ടതിനൊപ്പം മണപ്പുറം ഫിനാന്‍സ് ഒരു ഇക്വിറ്റി ഷെയറിന് 0.85 പൈസ എന്ന നിരക്കില്‍ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 12 ന് മുന്‍പു ലാഭവിഹിതം വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ പലിശയില്‍ നിന്നുള്ള വരുമാനം 1404.94 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷം 1238.03 കോടി രൂപയായിരുന്നു.
സ്വര്‍ണ പണയത്തിന്മേലുള്ള വായ്പയില്‍ നിന്നും വരുമാനമായി സെപ്റ്റംബര്‍ പാദത്തില്‍ ലഭിച്ചത് 1537.22 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ലഭിച്ചത് 1,297.88 കോടി രൂപയാണ്.
മൈക്രോ ഫിനാന്‍സ് വിഭാഗത്തിലെ വരുമാനം 636.80 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 1,416.33 കോടി രൂപയായിരുന്നു.
രണ്ടാം പാദ ഫലം പുറത്തുവന്നതോടെ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി ഇന്ന് (നവംബര്‍ 13) ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ 6.36 ശതമാനം ഉയര്‍ന്ന് 147 രൂപയിലെത്തി. 1.74 ശതമാനം നേട്ടത്തോടെ 140.60 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.