5 Aug 2023 6:20 AM
Summary
- വരുമാനം 19 ശതമാനം വര്‍ധിച്ചു
- വില്‍പ്പനയില്‍ 21 ശതമാനം വര്‍ധന
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായം ആദ്യ ക്വാര്‍ട്ടറില്‍ 59.79 ശതമാനം വര്‍ധിച്ച് 3508 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറില്‍ അറ്റാദായം 2196 കോടി രൂപയായിരുന്നു. വരുമാനം 19 ശതമാനം വര്‍ധനയോടെ 33891.6 കോടി രൂപയിലെത്തി.
ആദ്യ ക്വാര്‍ട്ടറില്‍ കമ്പനിയുടെ വില്‍പ്പന 21 ശതമാനം വര്‍ധനയോടെ 186000 യൂണിറ്റിലെത്തി. ഓഗസ്റ്റ് ഒന്നിന് 281000-ലധികം എസ് യുവിക്കുള്ള ഓര്‍ഡറാണ് കമ്പനിയുടെ കൈവശമുള്ളത്. എസ് യുവി വിപണിയില്‍ കമ്പനിക്ക് 202 ശതമാനം വിപണി വിഹിതമുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 3.1 വര്‍ധന വിപണി വിഹിതത്തിലുണ്ടായി. അദ്യക്വാര്‍ട്ടറില്‍ കമ്പനി 114000 ട്രാക്ടറുകള്‍ വിറ്റിട്ടുണ്ട്.