image

9 Nov 2023 7:42 AM GMT

Company Results

ലുപിന്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍

MyFin Desk

lupin at 52-week high
X

Summary

  • വരുമാനം, അറ്റാദായം, ലാഭം എന്നീ മൂന്ന് മേഖലകളിലുംകമ്പനി മികവ് പുലര്‍ത്തി
  • മികച്ച യുഎസ് വില്‍പ്പന വരുമാന വളര്‍ച്ചയെ സഹായിച്ചു


നവംബര്‍ 9 ന് ആരംഭിച്ച വ്യാപാരത്തില്‍ ഫാര്‍മ കമ്പനിയായ ലുപിന്‍ രണ്ടു ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 1,232.10 രൂപയിലെത്തി. വരുമാനം, അറ്റാദായം, ലാഭം എന്നീ മൂന്ന് മേഖലകളിലും ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചു.

കമ്പനിയുടെ അറ്റാദായം പലമടങ്ങ് വര്‍ധിച്ച് 489.67 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 129.73 കോടി രൂപയായിരുന്നു. മികച്ച വരുമാനമാണ് ലാഭത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായത്. വരുമാനം 20 ശതമാനത്തിലധികം വര്‍ധിച്ച് 4,939.20 കോടി രൂപയായി.

ബ്ലോക്ക്ബസ്റ്റര്‍ റെസ്പിറേറ്ററി മരുന്നായ സ്പിരിവ പുറത്തിറക്കിയതിന് ശേഷം, യുഎസ് വില്‍പ്പന ശക്തിയാർജിച്ചതാണ് വരുമാന വളര്‍ച്ചയ്ക്ക് കാരണമായത്. മരുന്ന് കമ്പനിയുടെ യുഎസ് വില്‍പ്പന വര്‍ഷം തോറും 40 ശതമാനത്തിലധികം ഉയര്‍ന്ന് 1,866.60 കോടി രൂപയിലെത്തിയിട്ടുമുണ്ട്. ഇത് ലുപിനിന്റെ ആഗോള വില്‍പ്പനയുടെ 38 ശതമാനമാണ്.

'എല്ലാ ടാര്‍ഗെറ്റ് ജിയോഗ്രാഫികളിലും ഞങ്ങള്‍ വളര്‍ച്ച കൈവരിച്ചു, ചെലവ് നിയന്ത്രിക്കുകയും പ്രവര്‍ത്തന നേട്ടം കൈവരിക്കുകയും ചെയ്യുന്നു' ലുപിന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ നിലേഷ് ഗുപ്ത പറഞ്ഞു.

രാവിലെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലുപിന്‍ 1,221.10 രൂപയില്‍ നിന്ന് ഒരു ശതമാനം ഉയര്‍ന്നാണ് വ്യാപാരം തുടങ്ങിയത്.

ലോക വിപണികളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം ഇരട്ടിയായി വര്‍ധിച്ച് 1990 കോടി രൂപയായിട്ടുണ്ട്. ഇടയ്ക്കിടെയുള്ള മണ്‍സൂണ്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന വളർച്ചയെ ബാധിച്ചു. ഏഴു ശതമാനം മാത്രമാണ് വളര്‍ന്നത്. പ്രവർത്തനലാഭ മാര്‍ജിന്‍ എട്ടു ശതമാനത്തോളം വർധിച്ച് 19.4 ശതമാനമായി ഉയര്‍ന്നു.