image

12 Feb 2025 7:42 AM

Company Results

12.4% വളർച്ച നേടി ലുലു റീട്ടെയ്ൽ

MyFin Desk

lulu retail reports 12.4% growth, declares dividend to shareholders
X

മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു റീട്ടെയിൽ 2024 സാമ്പത്തിക വർഷത്തിൽ 12.4% ലാഭ വളർച്ച നേടി. മുൻവർഷത്തെ 221.7 മില്യൻ ഡോളറിൽ നിന്ന് 249.2 മില്യൻ ഡോളറായാണ് ലാഭം ഉയർന്നത്. വരുമാനം 4.2% വർധിച്ച് 762 കോടി ഡോളറായി. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്കു മുമ്പുള്ള ലാഭം (EBITDA) 4.4 ശതമാനം ഉയർന്ന് 786.3 മില്യൻ ഡോളറിലുമെത്തി. പുതിയ സ്റ്റോറുകൾ തുറന്നതും യുഎഇയും സൗദി അറേബ്യയുമടക്കം ഒട്ടുമിക്ക ജിസിസി രാഷ്ട്രങ്ങളിലും മികച്ച വിൽപനനേട്ടം കൈവരിച്ചതും ലാഭത്തിലും വരുമാനത്തിലും കാരണമായി.

2024 വർഷത്തെ ലാഭവിഹിതമായി 84.4 മില്യൻ ഡോളറും ലുലു റീട്ടെയ്ൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പ്രഖ്യാപിച്ചു. ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് 0.82 സെന്റ്സ് വീതമാണ് ലാഭവിഹിതം ലഭിക്കുക.