18 Feb 2025 3:11 PM IST
പ്രമുഖ കാലിത്തീറ്റ നിര്‍മാതാക്കളായ കെ.എസ്.ഇ ലിമിറ്റഡ് 2024 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 21.42 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1.15 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
മികച്ച ലാഭത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി 300 ശതമാനം ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 30 രൂപ വീതം ലാഭം വിഹിതം വിതരണം ചെയ്യുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.