image

22 Jan 2024 11:30 AM GMT

Company Results

ജെകെ സിമന്റ്സിന് മികച്ച പാദഫലം; ലാഭം ഏഴിരട്ടി ഉയർന്നു

MyFin Desk

jk cements reports best quarter results, profits rose sevenfold
X

Summary

  • അറ്റാദായം 283.81 കോടി രൂപയിലെത്തി
  • പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 20.47 ശതമാനം ഉയർന്നു
  • മൊത്തം വരുമാനം 21.12 ശതമാനം വർധിച്ച്


നടപ്പ് വർഷത്തെ ഡിസംബർ പാദഫലം പ്രഖ്യാപിച്ചു് ജെകെ സിമന്റ് ലിമിറ്റഡ്. മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം ഏഴിരട്ടി വർധിച്ച് 283.81 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 37.15 കോടി രൂപ നേടിയതായി ജെകെ സിമന്റ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം കഴിഞ്ഞ വർഷത്തെ 2,436.09 കോടി രൂപയിൽ നിന്ന് മൂന്നാം പാദത്തിൽ 20.47 ശതമാനം ഉയർന്ന് 2,934.83 കോടി രൂപയായി രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ജെകെ സിമന്റ്സിന്റെ മൊത്തം ചെലവ് 7.5 ശതമാനം ഉയർന്ന് 2,564.29 കോടി രൂപയായി. കമ്പനിയുടെ മൊത്തം വരുമാനം 21.12 ശതമാനം വർധിച്ച് 2,973.28 കോടി രൂപയാണ്. മൂന്നാം പാദത്തിലെ എബിട്ട (EBITDA) മാർജിൻ 21.3 ശതമാനമായി ഉയർന്നു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 10 ശതമാനമായിരുന്നു.

ജെകെ സിമന്റ്സ് ഓഹരികൾ എൻഎസ്ഇ യിൽ ശനിയാഴ്ച്ച 1.98 ശതമാനം താഴ്ന്ന് 3972.85 രൂപയിലാണ് ക്ലോസ് ചെയ്തത്.