16 Oct 2023 8:41 PM IST
Summary
- ഓഗസ്റ്റിലാണ് ജിയോ ഫിനാന്‍ഷ്യല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്.
- ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ടെക്‌നോളജി ഓഫീസറായി എ ആര്‍ ഗണേഷിനെ നിയമിച്ചു.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനുശേഷമുള്ള ആദ്യ ത്രൈമാസ ഫലവുമായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ പാദാടിസ്ഥാനത്തില്‍ 101 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ അറ്റാദായം 668 കോടി രൂപയായി ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള ബാങ്കിംഗേതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യലിന്റെ വരുമാനം ഈ പാദത്തില്‍ 47 ശതമാനം വര്‍ധിച്ച് 608 കോടി രൂപയായി. ബാങ്കിന്റെ പലിശ വരുമാനം ഏപ്രില്‍-ജൂണ്‍ കാലയളവിലെ 202 കോടി രൂപയില്‍ നിന്നും കുറഞ്ഞ് 186 കോടി രൂപയായി. ഓഗസ്റ്റിലാണ് ജിയോ ഫിനാന്‍ഷ്യല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. ബാങ്കിന്റെ മൊത്തം വിപണി മൂല്യം 1.43 കോടി രൂപയാണ്.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ടെക്‌നോളജി ഓഫീസറായി എ ആര്‍ ഗണേഷിനെ നിയമിച്ചു. ഐസിഐസിഐ ബാങ്കിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറായിരുന്നു ഗണേഷ്. ഇന്ന് (ഒക്ടോബര്‍ 16) ജിയോ ഫിനാന്‍ഷ്യലിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 0.13 ശതമാനം ഉയര്‍ന്ന് 224.85 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്.