15 Jan 2024 12:14 PM IST
Summary
- 2024 ജനുവരിയിലെ ആദ്യ 15 ദിവസങ്ങളില്‍ മാത്രം ഓഹരി വില ഒമ്പത് ശതമാനത്തോളം ഉയരുകയുണ്ടായി
- ആദ്യ പാദത്തില്‍ കമ്പനി 668 കോടി രൂപയുടെ ലാഭം നേടിയിരുന്നു
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൂന്നാം പാദ ഫലം ഇന്ന് പുറത്തുവരും. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നും വേര്‍പിരിഞ്ഞതിനു ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുറത്തുവിടുന്ന രണ്ടാമത്തെ പാദഫലമായിരിക്കും ഇന്നത്തേത്.
ആദ്യ പാദത്തില്‍ കമ്പനി 668 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ഡിസംബര്‍ പാദത്തിലും ലാഭം നേടുമെന്നു തന്നെയാണ് പ്രതീക്ഷ.
ഇന്നു പുറത്തുവരുന്ന ത്രൈമാസ റിപ്പോര്‍ട്ടിനെ കുറിച്ച് നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷ പുുലര്‍ത്തുന്നതിനാല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരിക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.
2024 ജനുവരിയിലെ ആദ്യ 15 ദിവസങ്ങളില്‍ മാത്രം ഓഹരി വില ഒമ്പത് ശതമാനത്തോളം ഉയരുകയുണ്ടായി.
ഇന്ന് എന്‍എസ്ഇയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വ്യാപാരം ആരംഭിച്ചത് 258 രൂപയിലാണ്.