image

16 Jan 2024 6:30 AM

Company Results

ചെലവ് കൂടി; അറ്റാദായത്തിലും വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തി ജിയോ ഫിൻ

MyFin Desk

jio fin net profit was rs 293.82 cr and revenue was rs 413.61 cr
X

Summary


    നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസസ് മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. റിലയൻസ് ഇൻഡസ്ട്രീസിന്റെ പിന്തുണയുള്ള കമ്പനി അറ്റാദായത്തിൽ 56 ശതമാനം ഇടിവ് രേഖപ്പെടുത്തി, ഇത് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 668.18 കോടി രൂപയിൽ നിന്നും മൂന്നാം പാദത്തിൽ 293.82 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ വരുമാനം മുൻ പാദത്തിലെ 608.04 കോടി രൂപയിൽ നിന്ന് 32 ശതമാനം ഇടിഞ്ഞ് 413.61 കോടി രൂപയിലെത്തി.

    നടപ്പ് സാമ്പത്തിക വർഷത്തെ ഒൻപത് മാസ കാലയളവിലെ കണക്കുകൾ മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജിയോ ഫിനാൻഷ്യൽ സർവീസസ് സാമ്പത്തിക പ്രകടനത്തിൽ മികച്ച കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ഒമ്പത് മാസ കാലയളവിൽ കമ്പനിയുടെ അറ്റാദായം 32.25 കോടി രൂപയിൽ നിന്ന് 1,293.92 കോടി രൂപയിത്തി. വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ 41.63 കോടി രൂപയിൽ നിന്നും 1,435.78 കോടി രൂപയായി ഉയർന്നു.

    കമ്പനിയുടെ അറ്റ പലിശ വരുമാനം (എൻഐഐ) രണ്ടാം പാദത്തിലെ പാദത്തിൽ 186.06 കോടി രൂപയിൽ നിന്ന് 44 ശതമാനം ഉയർന്ന് 269.08 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ 38.34 കോടി രൂപയിൽ നിന്നും എൻഐഐ ആദ്യ ഒൻപത് മാസത്തിൽ 657 കോടി രൂപയിലെത്തി.

    2023 ഓഗസ്റ്റിൽ വിപണിയിലെത്തിയതിനു ശേഷമുള്ള ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ രണ്ടാമത്തെ പാദഫലമാണിത്. റിലയൻസ് ഇൻഡസ്‌ട്രീസിൽ നിന്ന് വേർപെടുത്തിയതിന് ശേഷം, കൺസ്യൂമർ ഫിനാൻസ്, അസറ്റ് മാനേജ്‌മെന്റ്, ഇൻഷുറൻസ് എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ വിപുലീകരിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്.

    നിലവിൽ ജിയോ ഫിൻ ഓഹരികൾ എൻഎസ്ഇ യിൽ 4.99 ശതമാനം താഴ്ന്നു 253.45 രൂപയിൽ വ്യാപാരം തുടരുന്നു.