image

12 Jan 2023 11:40 AM GMT

Company Results

ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 13% വര്‍ധന, ലാഭം 6,586 കോടി രൂപ

MyFin Desk

infosys net profit growth
X

Summary

മിക്ക ബിസിനസ് മേഖലകളും ഇരട്ടയക്ക വളര്‍ച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ എട്ട് പാദങ്ങളെ അപേക്ഷിച്ച് 3.3 കോടി ഡോളറിന്റെ ഏറ്റവും മൂല്യമുള്ള ഇടപാട് നടന്നത് ഈ പാദത്തിലാണ്. ഇതും കമ്പനിയുടെ വളര്‍ച്ചയെ പിന്തുണച്ചു.



രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ അറ്റാദായം ഡിസംബറിലവസാനിച്ച മൂന്നാം പാദത്തില്‍ 13.4 ശതമാനം ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5,809 കോടി രൂപയില്‍ നിന്നും 6,586 കോടി രൂപയായാണ് വര്‍ധന.


പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 20.2 ശതമാനം ഉയര്‍ന്ന് 31,867 കോടി രൂപയില്‍ നിന്നും 38,318 കോടി രൂപയായി. പാദാടിസ്ഥാനത്തില്‍ വരുമാനത്തില്‍ അഞ്ച് ശതമാനമാണ് വര്‍ധനയോടെ ഇത് 36,538 കോടി രൂപയുമായി. ഇന്‍ഫോസിസ് ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തിനടുത്ത് ഉയര്‍ന്ന് 1,482 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 2021 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 23.5 ശതമാനത്തില്‍ നിന്നും താഴ്ന്ന് 21.5 ശതമാനമായി. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലേതും 21.5 ശതമാനമായിരുന്നു.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 37,613 കോടി രൂപയായും, നികുതിയ്ക്കേശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 6,418 കോടി രൂപയുമായാണ് കണക്കാക്കിയിരുന്നത്.

കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.7 ശതമാനമാണ്. പാദാടിസ്ഥാനത്തില്‍ 2.4 ശതമാനവും. കമ്പനിയുടെ ഡിജിറ്റല്‍ വരുമാനം 62.9 ശതമാനമായി. മിക്ക ബിസിനസ് മേഖലകളും ഇരട്ടയക്ക വളര്‍ച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ എട്ട് പാദങ്ങളെ അപേക്ഷിച്ച് 3.3 കോടി ഡോളറിന്റെ ഏറ്റവും മൂല്യമുള്ള ഇടപാട് നടന്നത് ഈ പാദത്തിലാണ്. ഇതും കമ്പനിയുടെ വളര്‍ച്ചയെ പിന്തുണച്ചു.