image

30 Jan 2024 11:03 AM GMT

Company Results

മൂന്നാം പാദത്തിൽ നഷ്ടം 6,986 കോടിയായി വെട്ടിച്ചുരുക്കി വൊഡാഫോൺ ഐഡിയ

MyFin Desk

in the third quarter, vi loss narrowed to rs 6,986 crore
X

Summary

  • വരുമാനം 10,673 കോടി രൂപയായി റിപ്പോർട്ട് ചെയ്തു
  • ഒരു ഉപയോക്താവിൻ്റെ ശരാശരി വരുമാനം 145 രൂപയായി മെച്ചപ്പെട്ടു
  • എഫ്ഐഐകൾ കമ്പനിയിലെ ഓഹരി പങ്കാളിത്തം 2.27 ശതമാനമായി വെട്ടിച്ചുരുക്കി


ഡിസംബറിൽ അവസാനിച്ച പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം 6,986 കോടി രൂപയിലെത്തിയതായി കമ്പനി രേഖപ്പെടുത്തി. മുൻ വർഷത്തെ സമാന പാദത്തിൽ 7,990 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി.

"ടെലികോം കമ്പനിയുടെ ബിസിനസ് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിനും അതിൻ്റെ 5G സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾ നടത്തുന്നതിനുമുള്ള ശ്രമം തുടരുകയാണെന്ന്" ടെലികോം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.

വരിക്കാരുടെ അടിസ്ഥാനത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സ്ഥാപനമാണ് വോഡഫോൺ ഐഡിയ. മൂന്നാം പാഹത്തിലെ കമ്പനിയുടെ വരുമാനം 10,673 കോടി രൂപയായി റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,620 കോടി രൂപയായിരുന്നു.

ഒരു ഉപയോക്താവിൻ്റെ ശരാശരി വരുമാനം (ARPU) മുൻവർഷത്തെ 135 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പാദത്തിൽ 145 രൂപയായി മെച്ചപ്പെട്ടു. അതേസമയം, മൊത്തം വരിക്കാരുടെ എണ്ണം മുൻവർഷത്തെ ഇതേ പാദത്തിലെ 13.53 കോടിയിൽ നിന്ന് 13.74 കോടിയായി ഉയർന്നു.

ആദിത്യ ബിർള ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന ഈ ടെൽകോ കമ്പനിയിൽ ഇന്ത്യൻ സർക്കാരാണ് നിലവിൽ ഏറ്റവും വലിയ ഓഹരിയുടമ. കടം, ഇക്വിറ്റി ഫണ്ടിംഗ് എന്നിവയിലൂടെ ബാഹ്യ നിക്ഷേപകരിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നതായും കമ്പനി അറിയിച്ചിരുന്നു. ഫണ്ട് സമാഹരണത്തിനായി മൂന്ന് വ്യത്യസ്ത കക്ഷികളുമായി കമ്പനി ചർച്ചകൾ നടത്തുന്നുണ്ടെന്നും 2023 ഡിസംബറിൽ അവസാനിച്ച നാലാം പാദത്തോടെ ഇത് പൂർത്തിയാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സമയപരിധി കഴിഞ്ഞു.

"vRAN, ORAN എന്നിവ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള 5G ട്രയേലുകൾ നടന്നു വരുന്നതായി” കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബറിൽ അവസാനിച്ച പാദത്തിൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) കമ്പനിയിലെ ഓഹരി പങ്കാളിത്തം മുൻ പാദത്തിലെ 2.46 ശതമാനത്തിൽ നിന്ന് 2.27 ശതമാനമായി വെട്ടിച്ചുരുക്കി. മ്യൂച്വൽ ഫണ്ടുകൾ അവരുടെ ഓഹരി മുൻ പാദത്തിലെ 1.67 ശതമാനത്തിൽ നിന്ന് 2023 ഡിസംബറിൽ 2.9 ശതമാനമായി ഉയർത്തി.

വൊഡാഫോൺ ഐഡിയ ഓഹരികൾ എൻഎസ്ഇ യിൽ 1.36 ശതമാനം താഴ്ന്ന് 14.50 രൂപയിൽ ക്ലോസ് ചെയ്തു.