22 Jan 2024 7:57 AM GMT
പ്രതീക്ഷക്കൊത്ത് എത്തിയില്ല, ഐഡിഎഫ്‍സി ഫസ്‍റ്റ് ബാങ്കിന്‍റെ അറ്റാദായം 18% ഉയര്‍ന്നു
MyFin Desk
Summary
- അറ്റ പലിശ മാർജിൻ 6.42 ശതമാനമാണ്
- ആസ്തി ഗുണ നിലവാരം മെച്ചപ്പെട്ടു
- . കാസ അനുപാതം 46.8 ശതമാനമാണ്
2023-24 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് രേഖപ്പെടുത്തിയത് 715.68 കോടി രൂപയുടെ അറ്റാദായം, മുൻ വർഷം ഇതേ കാലയളവിലെ 605 കോടി രൂപയിൽ നിന്ന് 18.37 ശതമാനം വർധനയാണിത്. എങ്കിലും മാര്‍ക്കറ്റ് അനലിസ്‍റ്റുകള്‍ പ്രതീക്ഷിച്ചിരുന്ന 826 കോടി രൂപയുടെ അറ്റാദായത്തെ അപേക്ഷിച്ച് ഏറെ കുറവാണ്.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) മുന്‍ വര്‍ഷം സമാന കാലയളവിലെ 2.96 ശതമാനത്തിൽ നിന്ന് 2.04 ശതമാനമായി കുറഞ്ഞു. അറ്റ എൻപിഎ 0.68 ശതമാനമാണ്, മുന്‍വര്‍ഷം സമാന പാദത്തിലെ 1.03 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ മെച്ചപ്പെട്ടു.
2023 ഡിസംബര്‍ 31ലെ കണക്ക് പ്രകാരം കാസ നിക്ഷേപങ്ങൾ 28.6 ശതമാനം വാര്‍ഷിക വര്‍ധനയോടെ 85,492 കോടി രൂപയിലെത്തി. കാസ അനുപാതം 46.8 ശതമാനമാണ്.
അറ്റ പലിശ മാർജിൻ 6.42 ശതമാനമാണ്. ഇത് തൊട്ട് മുന്‍പാദത്തില്‍ 6.32 ശതമാനവും മുന്‍ വര്‍ഷം സമാന പാദത്തില്‍ 6.13 ശതമാനവും ആയിരുന്നു. പ്രധാന പ്രവർത്തന വരുമാനം 31 ശതമാനം വാര്‍ഷിക വർധനയോടെ 5,755 കോടി. പ്രവർത്തനച്ചെലവ് 33 ശതമാനം വർധിച്ച് 4,241 കോടിയായി. പ്രൊവിഷനുകൾ വാര്‍ഷികാടിസ്ഥാനത്തില്‍ 45 ശതമാനം ഉയര്‍ന്ന് 450 കോടി രൂപയായി.