18 Jan 2024 1:40 PM GMT
Summary
- ബിഎസ്ഇയില്‍ ഓഹരി വില 10 ശതമാനം ഇടിഞ്ഞ് 463.50 രൂപയിലെത്തി.
- രാവിലെ വ്യാപാരത്തില്‍ വിപണി മൂല്യം 4,320.16 കോടി രൂപ ഇടിഞ്ഞ് 69,842.69 രൂപയായി
- ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അറ്റ പ്രീമിയം വരുമാനം 9,929 കോടി രൂപയായി ഉയര്‍ന്നു
ന്യൂഡല്‍ഹി: ഡിസംബര്‍ പാദത്തില്‍ 227 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇന്‍ട്രാഡേ വ്യാപാരത്തില്‍ 10 ശതമാനം ഇടിഞ്ഞ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഓഹരികള്‍.
ബിഎസ്ഇയില്‍ ഓഹരി വില 10 ശതമാനം ഇടിഞ്ഞ് 463.50 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഇത് 10 ശതമാനം ഇടിഞ്ഞ് 463.45 രൂപയിലെത്തി.
രാവിലെ വ്യാപാരത്തില്‍ വിപണി മൂല്യം 4,320.16 കോടി രൂപ ഇടിഞ്ഞ് 69,842.69 രൂപയായി.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 221 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അറ്റ പ്രീമിയം വരുമാനം 9,929 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 9,465 കോടി രൂപയായിരുന്നുവെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബുധനാഴ്ച റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
കമ്പനിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ 2,51,884 കോടി രൂപയില്‍ നിന്ന് 2,86,676 കോടി രൂപയായി ഉയര്‍ന്നു.