21 Oct 2023 4:10 PM GMT
Summary
- ആഭ്യന്തര വായ്പകളില്‍ 19.3 ശകൃതമാനം വര്‍ധനയും അറ്റ മാര്‍ജിനിലെ 4.53 ശതമാനം വര്‍ധനയും ഇതിനു പിന്തുണയേകി
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 35.7 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി ഐസിഐസിഐ ബാങ്ക്. മുന്‍ വര്‍ഷത്തെ 7,557.84 കോടി രൂപയില്‍ നിന്നും അറ്റാദായം 10,261 കോടി രൂപയായി. പ്രൊവിഷനിംഗിലെ കുറവും വരുമാനത്തിലെ വര്‍ധനയുമാണ് ഇതിലേക്ക് നയിച്ചത്. ബാങ്കിന്റെ സ്റ്റാന്‍ഡ്എലോണ്‍ വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 31,088 കോടി രൂപയില്‍ നിന്നും 40,697 കോടി രൂപയായി. അറ്റ പലിശ വരുമാനം 23.8 ശതമാനം വളര്‍ന്ന് 18,308 കോടി രൂപയായി.
ആഭ്യന്തര വായ്പകളില്‍ 19.3 ശകൃതമാനം വര്‍ധനയും അറ്റ മാര്‍ജിനിലെ 4.53 ശതമാനം വര്‍ധനയും ഇതിനു പിന്തുണയേകി. ട്രഷറി പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള പലിശ ഇതര വരുമാനം 14 ശതമാനം ഉയര്‍ന്ന് 5,861 കോടി രൂപയായും ട്രഷറി നഷ്ടം 85 കോടി രൂപയായും ഉയര്‍ന്നു. ഇത് മുന്‍ വര്‍ഷത്തെ കണക്കുകള്‍ക്ക് സമാനമാണ്.
വ്യക്തിഗത വായ്പകളും (40 ശതമാനത്തിലധികം വളര്‍ച്ച), ക്രെഡിറ്റ് കാര്‍ഡ് വളര്‍ച്ചയും (30 ശതമാനത്തിലധികം വളര്‍ച്ച) പിന്തുണച്ചതോടെ ബാങ്കിന്റെ മൊത്തത്തിലുള്ള റീട്ടെയില്‍ വളര്‍ച്ച 21 ശതമാനത്തിലധികമായി.