27 April 2024 12:19 PM GMT
Summary
- അറ്റ പലിശ വരുമാനം (NII) 19,093 കോടി രൂപ
- മൊത്ത നിഷ്‌ക്രിയ ആസ്തി 2.16 ശതമാനമായി
- ഡെറ്റ് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെയുള്ള ഫണ്ട് സമാഹരണത്തിനു ബോർഡ് അംഗീകാരം നൽകി
ജനുവരി-മാർച്ച് പാദത്തിൽ 10,707 കോടി രൂപയുടെ അറ്റാദായം ഐസിഐസിഐ ബാങ്ക് റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ സമാന പത്തിലെ അറ്റാദായമായ 9,122 കോടി രൂപയെക്കാൾ 17 ശതമാനം ഉയർന്നതാണ്. ഓഹരിയൊന്നിന് 10 രൂപയുടെ ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചു.
ഇതേ കാലയളവിൽ എട്ടു ശതമാനം ഉയർന്ന അറ്റ പലിശ വരുമാനം (NII) 19,093 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ അറ്റ പലിശ വരുമാനം 17,667 കോടി രൂപയായിരുന്നു.
ബാങ്കിൻ്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 2.81 ശതമാനത്തിൽ നിന്ന് 2.16 ശതമാനമായി മെച്ചപ്പെട്ടു. കഴിഞ്ഞ വർഷത്തെ 0.48 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ പാദത്തിലെ അറ്റ എൻപിഎ 0.42 ശതമാനമാണ് ഉയർന്നു.
ആഭ്യന്തര വിപണികളിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഉൾപ്പെടെയുള്ള ഡെറ്റ് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെയുള്ള ഫണ്ട് സമാഹരണത്തിനു ബോർഡ് അംഗീകാരം നൽകി. പരിധിക്കുള്ളിൽ കടപ്പത്രങ്ങൾ തിരികെ വാങ്ങാനും ബാങ്കിൻ്റെ ബോർഡ് അനുമതി നൽകി.
ഐസിഐസിഐ ബാങ്ക് ഓഹരികൾ വെള്ളിയാഴ്ച്ച ബിഎസ്ഇയിൽ 0.53 ശതമാനം ഇടിഞ്ഞ് 1,107.15 രൂപയിലാണ് ക്ലോസ് ചെയ്തത്.