10 Jan 2024 2:24 PM IST
Summary
- ശരാശരി വില്‍പ്പന വില മൂന്നാം പാദത്തില്‍ ഇടിഞ്ഞു
- ബെംഗളൂരു ആസ്ഥാനമായാണ് പുറവങ്കര ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്
- ഏരിയ അടിസ്ഥാനത്തില്‍ ബുക്കിംഗ് 60% ഉയര്‍ന്നു
റിയൽറ്റി സ്ഥാപനമായ പുറവങ്കര ലിമിറ്റഡിന്‍റെ വില്‍പ്പന ബുക്കിംഗ് നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 56 ശതമാനം വര്‍ധിച്ച് 1,241 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ വിൽപ്പന ബുക്കിംഗ് 796 കോടി രൂപയായിരുന്നു. അളവിന്‍റെ അടിസ്ഥാനത്തില്‍, കമ്പനിയുടെ വിൽപ്പന ബുക്കിംഗ് 1.02 ദശലക്ഷം ചതുരശ്ര അടിയിൽ നിന്ന് ൽ 60 ശതമാനം ഉയർന്ന് 1.63 ദശലക്ഷം ചതുരശ്ര അടിയായി എന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.
ഒരു വർഷം മുമ്പ് ഒരു ചതുരശ്ര അടിക്ക് 7,767 രൂപയായിരുന്ന ശരാശരി വിൽപ്പന വില 2 ശതമാനം ഇടിഞ്ഞ് ചതുരശ്ര അടിക്ക് 7,610 രൂപയായി.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസങ്ങളില്‍ കമ്പനിയുടെ വിൽപ്പന ബുക്കിംഗ് 89 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,967 കോടി രൂപയായി. ഏരിയാ അടിസ്ഥാനത്തിൽ, ഇക്കാലയളവില്‍ വിൽപ്പന ബുക്കിംഗ് 80 ശതമാനം ഉയർന്ന് 5.01 ദശലക്ഷം ചതുരശ്ര അടിയായി.
ശരാശരി വിൽപ്പന ചതുരശ്ര അടിക്ക് 7,528 കോടി രൂപ എന്നതില്‍ നിന്ന് വില 5 ശതമാനം വർധിച്ച് 7,916 രൂപയായി.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മംഗലാപുരം, കൊച്ചി, മുംബൈ, പൂനെ, ഗോവ എന്നീ 9 നഗരങ്ങളിലായി 46 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 80-ലധികം പദ്ധതികൾ ബെംഗളൂരു ആസ്ഥാനമായുള്ള പുറവങ്കര ലിമിറ്റഡ് പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 29 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.