image

10 Nov 2023 6:11 PM IST

Company Results

ഹൊനാസ 15% ഇടിഞ്ഞു; തിരിച്ചുകയറി

MyFin Desk

honasa fell 15%, came back
X

Summary

  • മമ എർത്തിൻ്റെ ഇന്നത്തെ ഓഹരിആരംഭ വില 291 .50 രൂപ
  • രണ്ടാം പാദത്തിൽ മഹീന്ദേര 66 .9 ശതമാനം വളർച്ച രേഖപ്പെടുത്തി


മമ എർത്തിൻ്റെ മാതൃസ്ഥാപനമായ ഹൊനാസ കണ്‍സ്യൂമർ ലിമിറ്റഡ് ഓഹരി വില ഇന്നലെ രാവിലെ കുത്തനെയിടിഞ്ഞുവെങ്കിലും പോസിറ്റീവായി ക്ലോസ് ചെയ്തു.

ഹൊനാസയുടെ ഇന്നലത്തെ ക്ലോസിംഗ് ഓഹരി വില 302 .15 രൂപയും ഇന്നത്തെ ഓഹരിയുടെ ആരംഭ വില 291 .50 രൂപയുമായിരുന്നു .ഇത് 15 .24 ശതമാനം ഇടിഞ്ഞ് 256 .10 രൂപവരെ എത്തി. എന്നാല്‍ നഷ്ടം വീണ്ടെടുക്കുകയും പോസീറ്റാവായി ക്ലോസ് ചെയ്യുവാനും കമ്പനിക്കു കഴിഞ്ഞു. ക്ലോസിംഗ് 317.90 രൂപയിലാണ്.

ഐപിഒ വിലയായ 324 രൂപയിൽ നിന്ന്, ഹോനാസ കൺസ്യൂമർ ഓഹരി വില ഇപ്പോൾ 21 ശതമാനം ഇടിഞ്ഞ് അതിൻ്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. നവംബർ ഏഴിനാണ് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഒക്‌ടോബർ 31-നും നവംബർ 2-നും ഇടയിലാണ് ഹോനാസ കൺസ്യൂമർ ഐപിഒ നടത്തിയത്. 365 കോടി രൂപയുടെ പുതിയ ഇഷ്യൂവും 4.12 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടെ മൊത്തം ₹1,701 കോടിയാണ് കമ്പനി ഇഷ്യു വഴി സമാഹരിച്ചത്.

വിലയിടിഞ്ഞപ്പോഴും വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് 500 രൂ വില ലക്ഷ്യം നിശ്ചയിച്ചതാണ് ഓഹരിക്ക് തിരിച്ചുവരവിന് അവസരമൊരുക്കിയത്.

മഹീന്ദ്ര അറ്റാദായത്തില്‍ 67 % വളർച്ച

ഓട്ടോ മൊബൈൽ കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നടപ്പു സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 66 .9 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഈ പാദത്തിലെ അറ്റാദായം 3451 .88 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 2,068 കോടിയായിരുന്നു.

കമ്പനിയുടെ രണ്ടാം പാദത്തിലെ വരുമാനം 16.6 ശതമാനം ഉയർന്ന് 25,772.7 കോടി രൂപയായി. കമ്പനിയുടെ സംയോജിത വരുമാനം 15 ശതമാനം വർധിച്ച് 34,436 കോടി രൂപയായി. സംയോജിത അറ്റാദായം 6 ശതമാനം ഉയർന്ന് 2,348 കോടി രൂപയായി .

രണ്ടാം പാദത്തിൽ, ഓട്ടോ, ഫാം, സേവനങ്ങൾ എന്നിവയിലുടനീളമുള്ള പ്രവർത്തന പ്രകടനം ശക്തമായിരുന്നു. ഓട്ടോ പ്രവർത്തന ലാഭം ഇരട്ടിയായി വളർന്നു. കടുത്ത വിപണി സാഹചര്യങ്ങൾക്കിടയിലും ഫാം മേഖല ശക്തമായി തുടരുന്നു. നടപ്പു നർഷത്തിൻ്റെ ആദ്യ പകുതിയിൽ 18 ശതമാനം വളർച്ചയോടെ, ഞങ്ങളുടെ പ്രധാന ബിസിനസ്സുകളെ പരിവർത്തനം ചെയ്യും. " മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനീഷ് ഷാ പറഞ്ഞു.