image

10 Feb 2024 9:32 AM

Company Results

ബ്രാൻഡുകൾക്ക് പ്രീയമേറുന്നു; ഹോനാസയുടെ ലാഭം മൂന്നിരട്ടി

MyFin Desk

honasa consumer profit tripled
X

Summary

  • വെള്ളിയാഴ്ച ഓഹരി ബിഎസ്ഇയിൽ മുൻ ക്ലോസിനേക്കാൾ 3.54 ശതമാനം ഉയർന്നു


ഹോനാസ കണ്‍സ്യൂമറിന്റെ മൂന്നാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം മൂന്നിരട്ടിയായി 26 കോടി രൂപയിലെത്തി. മമ എര്‍ത്ത്, ദി ഡെര്‍മ കോ എന്നിവ ഉള്‍പ്പെടുന്ന ഹോനാസയുടെ പ്രധാന ബ്രാന്‍ഡുകളാണ്്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 7.12 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഒരു വര്‍ഷം മുന്‍പ് 382.15 കോടി രൂപയായിരുന്നത് 488.21 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ചെലവ് വര്‍ഷം തോറും 22.7 ശതമാനം വര്‍ധിച്ച് 464.46 കോടി രൂപയായി. ഡിസംബര്‍ പാദത്തിലെ മൊത്ത വരുമാനം 28.3 ശതമാനം ഉയര്‍ന്ന് 499.18 കോടി രൂപയായി.

"ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നുള്ള ആറ് ബ്രാന്‍ഡുകളില്‍ നാലെണ്ണം ഇതിനകം 150 കോടി രൂപ വാര്‍ഷിക വരുമാനം നേടുന്ന വിഭാഗത്തില്‍ ഇടം പിടിച്ചിട്ടുണ്ട്,' ഹോനാസ ചെയര്‍മാനും സിഇഒയുമായ വരുണ്‍ അലഗ പറഞ്ഞു.

വെള്ളിയാഴ്ച ഹോനാസയുടെ ഓഹരി ബിഎസ്ഇയിൽ മുൻ ക്ലോസിനേക്കാൾ 3.54 ശതമാനം ഉയർന്നു ഒന്നിന് 432.75 രൂപയിൽ അവസാനിച്ചു.