image

19 Jan 2024 12:35 PM GMT

Company Results

നേരിയ അറ്റാദായം റിപ്പോർട്ട് ചെയ്ത് ഹിന്ദുസ്ഥാൻ യുണിലിവർ

MyFin Desk

hindustan unilever reports modest net profit
X

Summary

  • അറ്റാദായം 0.56 ശതമാനം ഉയർന്നു
  • പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 0.38 ശതമാനം കുറഞ്ഞു
  • മൊത്ത വരുമാനം 0.1 ശതമാനം വർധിച്ചു


ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് 2023-24 സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം 0.56 ശതമാനം ഉയർന്ന് 2,519 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിൽ അറ്റാദായം 2,505 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 14,928 കോടി രൂപയായി, വർഷാടിസ്ഥാനത്തിൽ 0.38 ശതമാനം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ആദായം 14,986 കോടി രൂപയായിരുന്നു.

ഈ കാലയളവിലെ കമ്പനിയുടെ മൊത്ത വരുമാനം 0.1 ശതമാനം വർധിച്ച് 15,473 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 15,456 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിൽ ഓഹരിയൊന്നിന് 10.72 രൂപയുടെ ലാഭം (ഇപിഎസ്) കമ്പനി രേഖപ്പെടുത്തി. മുൻ വർഷമിത് 10.67 രൂപയായിരുന്നു.

2023 ഡിസംബർ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിൽ, കമ്പനിയുടെ ആദായം 15,473 കോടി രൂപയിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15,456 കോടി രൂപയായിരുന്നു.

ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികൾ എൻഎസ്ഇ യിൽ 0.78 ശതമാനം ഉയർന്ന് 2567.80 രൂപയിൽ ക്ലോസ് ചെയ്തു.